തോഷിബ വിൻഡോസ് ടാബ്‌ലെറ്റ് ഡബ്ല്യുടി-8

Posted on: December 13, 2014

Toshiba-WT-8-Tab-Big

തോഷിബയുടെ വിൻഡോസ് 8.1 ടാബ്‌ലെറ്റ് വിപണിയിലെത്തി. 385 ഗ്രാം ഭാരവും 9.48 മില്ലീ മീറ്റർ മാത്രമാണ് കനം. 8 ഇഞ്ചാണ് സ്‌ക്രീൻ സൈസ്. ക്വാഡ് കോർ ഇന്റൽ ആറ്റം പ്രോസസർ കരുത്ത് പകരുന്ന ഡബ്ല്യുടി-8 ടാബ്‌ലെറ്റ് ഇ-കൊമേഴ്‌സ് പോർട്ടലായ ആമസോൺ ഡോട്ട് ഇൻ വഴി മാത്രമാണ് വിപണിയിലെത്തുന്നത്. വില 15,490 രൂപ.

10 മണിക്കൂർ വരെ ബാറ്ററി ബാക്ക് അപ്പ് പുതിയ ടാബ്‌ലെറ്റിന് ലഭിക്കും. 32 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്. മൈക്രോ എസ്ഡികാർഡ് വഴി 128 ജിബി വരെ ഇത് വർധിപ്പിക്കാം. 1 ജിബി റാം, 1280 4800 പിക്‌സൽ എച്ച്ഡി 10 പോയന്റ് മൾട്ടി ടച്ച് ഡിസ്‌പ്ലേ, ഡോൾബി ഡിജിറ്റൽ ഓഡിയോ, ഫ്രണ്ട് റിയർ കാമറകൾ, ബ്ലൂടുത്ത് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ. കൂടാതെ ഓഫീസ് 365ന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

TAGS: TOSHIBA | TOSHIBA WT 8 |