വിളിക്കുവാൻ സൗകര്യമുള്ള വീഡിയോ ഡോർ ഫോണുമായി ഗോദറെജ്

Posted on: December 6, 2014

Godrej-Seethru-Indoor-Unit-ഗോദ്‌റേജ് സെക്യൂരിറ്റി സൊല്യൂഷൻസ് പുതിയ വീഡിയോ ഡോർ ഫോൺ സീത്രൂ 7 വിപണിയിലെത്തിച്ചു. നിങ്ങൾ ഇല്ലാത്തപ്പോൾ എത്തുന്ന സന്ദർശകരോട് വീട്ടിലെ ലാൻഡ് ലൈനിലൂടെ മൊബൈലിലേക്ക് വിളിച്ച് സംസാരിക്കുവാൻ അവസരമൊരുക്കുന്ന നൂതന സംവിധാനം ഇതിൽ ലഭ്യമാണ്. ടിവി ഒട്ട് ഓപ്ഷനുള്ള ഏഴ് ഇഞ്ച് സ്‌ക്രീനോടു കൂടിയ ഉത്പന്നത്തിലേക്ക് ഒന്നിലധികം ഔട്ട്‌ഡോർ യൂണിറ്റുകളും, ഇൻഡോർ മോണിട്ടറുകളും, സിസിടിവി ക്യാമറകളും കണക്ട് ചെയ്യാം. പുറത്തെടുക്കാവുന്ന എസ് ഡി കാർഡിലാണ് ചിത്രങ്ങളും വീഡിയോയും റെക്കോർഡ് ചെയ്യുന്നത്.

വീടുകളിൽ തനിച്ചിരിക്കുന്ന പ്രായം ചെന്നവരേയും കുട്ടികളേയും അപരിചിതരായ സന്ദർശകരിൽ നിന്നും അകറ്റി നിർത്തുവാൻ സഹായകമായ സവിശേഷതകൾ ഇതിലുണ്ട്. വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പുറത്തുപോയിരിക്കുമ്പോൾ പോലും വിവരങ്ങൾ അറിയുവാൻ ഉപയോഗിക്കാവുന്ന സാങ്കേതികതകൾ ഈ പുതിയ വീഡിയോ ഡോർ ഫോണിൽ ലഭ്യമാണെന്ന് കമ്പനിയുടെ മാർക്കറ്റിംഗ് മേധാവി മെഹർനോഷ് ബി. പിതാവാല പറഞ്ഞു.

സീ ത്രൂ 7 ലെ ഫോളോ മീ ഓപ്ഷൻ ഓൺ ചെയ്താൽ സന്ദർശകരെത്തി ഡോർ ഫോൺ പ്രവർത്തിപ്പിക്കുമ്പോൾ വീട്ടിലെ ലാൻഡ് ലൈനിൽ നിന്ന് നിങ്ങളുടെ മൊബൈലിലേക്ക് വിളിവരും. സീത്രൂ7 ടെലിവിഷനുമായി കണക്ട് ചെയ്ത് വിവരങ്ങൾ കണ്ട് മനസിലാക്കാം. ബെഡ്‌റൂം, അടുക്കള, പഠനമുറി എന്നിവിടങ്ങൾ നിരീക്ഷിക്കുവാൻ ഇന്റർകോം, കോൾ ഫോർവേഡിംഗ് എന്നിവയോടുകൂടിയ മൂന്ന് ഇൻഡോർ മോണിട്ടറുകൾ ഉപയോഗിക്കാം. പുറത്തേക്കുള്ള ഒന്നിലേറെ വാതിലുകളിൽ ഉപയോഗിക്കുന്ന പരമാവധി നാല് സിസിടിവി ക്യാമറകളും കണക്ട് ചെയ്യാം.

ആളനക്കം ഉണ്ടായാൽ സ്വയം റെക്കോർഡ് ചെയ്തു തുടങ്ങാൻ സഹായിക്കുന്ന സോഫ്റ്റ് വേറും സിസിടിവികളിൽ ക്രമീകരിക്കാം. സ്റ്റൈലിഷ് ടച്ച് പാഡോടുകൂടിയ ഉത്പന്നം 18,999 രൂപയ്ക്ക് പ്രമുഖ ഇലക്‌ട്രോണിക് ഷോറൂമുകളിൽ നിന്നും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്നും ലഭ്യമാണ്.