കൃഷ്ണ തുളസി ഗ്ലിസറിൻ ആയുർവേദ സോപ്പ്

Posted on: December 5, 2014

Cholayil-Krishnathulasi-Big

ചെന്നൈ ആസ്ഥാനമായുള്ള ചോലയിൽ ഗ്രൂപ്പ് ഗ്ലിസറിൻ അടങ്ങിയ കൃഷ്ണ തുളസി ആയുർവേ സോപ്പ് കേരളാ വിപണിയിൽ അവതരിപ്പിച്ചു. ഒലിവ്, വെജിറ്റബിൾ ഗ്ലിസറിൻ, കൃഷ്ണ തുളസി, താമര, തുമ്പ, കരിഞ്ചീരകം, ഇരട്ടി മധുരം എന്നീ ആയുർവേദ ഔഷധ സസ്യങ്ങൾ ചേർത്താണ് കൃഷ്ണ തുളസി സോപ്പ് നിർമ്മിക്കുന്നത്. ഈ വർഷം 10 കോടി സോപ്പുകൾ വിറ്റഴിക്കുകയാണ് ലക്ഷ്യമെന്ന് ചോലയിൽ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ചോലയിൽ പറഞ്ഞു.

ചർമ്മത്തിന് ഹാനികരമല്ലാത്ത ആൽക്കഹോൾ കലരാത്ത ഗ്ലിസറിൻ ഉപയോഗിച്ചാണ് കൃഷ്ണ തുളസി സോപ്പ് നിർമ്മിക്കുന്നതെന്ന് റിസേർച്ച് & ഡവലപ്‌മെന്റ് ഡയറക്ടർ ജയാ ദേവി ചോലയിൽ പറഞ്ഞു.