അർബനൈറ്റ് ഹെഡ്‌ഫോണുകൾ യുഎഇ വിപണിയിൽ

Posted on: November 30, 2014

URBANITE-RAINBOW-SIDE-Big

ജർമ്മൻ ഓഡിയോ കമ്പനിയായ സെൻഹീസർ കമ്യൂണിക്കേഷൻസ്, അർബനൈറ്റ് ഹെഡ്‌ഫോണുകൾ യുഎഇ വിപണിയിൽ അവതരിപ്പിച്ചു. നൂതന സാങ്കേതിക വിദ്യയും കൃത്യതയാർന്ന ശബ്ദ വിസ്മയവുമാണ് സെൻഹീസർ ഹെഡ്‌ഫോണുകളുടെ പ്രത്യേകത. മികച്ച ഉപഭോക്തൃ സേവനവും കമ്പനി ഉറപ്പു നൽകുന്നു.

ഗുണനിലവാരമുള്ള ഉത്പന്നങ്ങൾക്കൊണ്ടുള്ള നിർമിതിയും പുതിയ തലമുറയ്ക്ക് അനുയോജ്യമായ ഫാഷനുമാണ് അർബനൈറ്റ് ഹെഡ്‌ഫോണുകളുടെ സവിശേഷതയെന്ന് സെൻഹീസർ കമ്യൂണിക്കേഷൻസ് ഡയറക്ടർ (സെയിൽസ് & മാർക്കറ്റിംഗ്) ടിം വോക്കർ പറഞ്ഞു.

അർബനൈറ്റ് ഉത്പന്നനിര എളുപ്പത്തിൽ സ്മാർട്ട്‌ഫോണുകളും ടാബ് ലറ്റുകളുമായി ബന്ധിപ്പിച്ച് സംഗീതം ആസ്വദിക്കാനാകുമെന്ന് സെൻഹീസർ കമ്യൂണിക്കേഷൻസ് ഡയറക്ടർ (പ്രോഡക്ട് മാനേജ്‌മെന്റ് കൺസ്യൂമർ) ഡോ. ക്രിസ്ത്യൻ ഏൺ പറഞ്ഞു. ആപ്പിൾ ഐഒഎസ്, വിൻഡോസ്, ആൻഡ്രോയ്ഡ് ഉപകരണങ്ങൾക്ക് അർബനൈറ്റ് ഹെഡ്‌ഫോണുകൾ അനുയോജ്യവുമാണ്.

രണ്ടുവർഷത്തെ ഇന്റർനാഷണൽ വാറന്റിയുള്ള അർബനൈറ്റ് ഹെഡ്‌ഫോണുകൾ വൈവിധ്യമാർന്ന നിറങ്ങളിൽ ലഭ്യമാണെന്ന് സെൻഹീസർ കമ്യൂണിക്കേഷൻസ് ഡയറക്ടർ (സെയിൽസ് & മാർക്കറ്റിംഗ്) മിഗ് കാർഡമോൺ ചൂണ്ടിക്കാട്ടി.