ഹലാൽ സർട്ടിഫൈഡ് കോസ്‌മെറ്റിക്കുകളുമായി ആമസോൺ

Posted on: November 30, 2014

Amzone-Aloe-Aqua-Body-lotioവനിതകൾക്കായുള്ള ഹലാൽ സർട്ടിഫൈഡ് കോസ്‌മെറ്റിക് ഉത്പന്നങ്ങൾ ആമസോൺ ഇന്ത്യ അവതരിപ്പിച്ചു. പഴങ്ങളുടേയും പച്ചക്കറികളുടേയും എക്‌സ്ട്രാക്ടുകളിൽ നിന്ന് തയാറാക്കുന്ന ഈ ഉത്പന്നങ്ങൾ സമ്പൂർണമായി ആൽക്കഹോൾ രഹിതവുമാണ്. സൾഫേറ്റ്, പാരാബെൻ, മെർക്കുറി തുടങ്ങിയ കെമിക്കലുകളോ മൃഗകൊഴുപ്പോ ഇവയിൽ അടങ്ങിയിട്ടില്ല.

ഇന്ത്യയിലെ ആദ്യ ഹലാൽ ആൻഡ് വെജിറ്റേറിയൻ കോസ്‌മെറ്റിക് ബ്രാൻഡായ ഐബ ഹലാൽ കെയർ ആണ് ആമസോൺ പോർട്ടലിൽ പുതിയ ഉത്പന്നനിര അവതരിപ്പിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമായ ഇക്കോട്രെയിൽ പേഴ്‌സണൽ കെയർ കമ്പനിയുടെ ഒരു ബ്രാൻഡാണ് ഐബ ഹലാൽ കെയർ.