ടൈറ്റൻ ഐപ്ലസിന്റെ എനിഗ്മ കളക്ഷൻ

Posted on: November 18, 2014

Titan-Eye-+-Enigma-big

ടൈറ്റൻ ഐപ്ലസ് സ്ത്രീകൾക്കായി എനിഗ്മ കളക്ഷൻ പുറത്തിറക്കി. ബർഗൻഡി, പർപ്പിൾ, പിങ്ക്, മിന്റ് ഗ്രീൻ തുടങ്ങി പെൺമനസിനു പ്രിയപ്പെട്ട നിറങ്ങളിൽ നൂറിലധികം സ്റ്റൈലുകളിൽ എനിഗ്മ കളക്ഷൻ ഒരുക്കിയിരിക്കുന്നു. മെറ്റൽ ബോവ്‌സ്, ക്രിസ്റ്റലുകൾ, ഫ്‌ളോറൽ പ്രിന്റുകൾ എന്നിവ അലങ്കാരം ചേർക്കുന്ന ഈ ഫ്രെയിമുകൾ മനോഹരങ്ങളായ മോഡേൺ ഡിസൈനുകളിൽ രൂപകൽപന ചെയ്തിരിക്കുന്നു.

25 മുതൽ 45 വയസുവരെയുള്ള സ്ത്രീകൾക്കായി ഡിസൈൻ ചെയ്തിട്ടുള്ള എനിഗ്മ കളക്ഷൻ ടൈറ്റൻ ഐപ്ലസിന്റെ എല്ലാ സ്റ്റോറുകളിലും ലഭ്യമാണ്. സ്റ്റൈലിലും ഫാഷനിലും ആഗോളനിലവാരം പുലർത്തുന്ന ഈ പുതിയ കളക്ഷൻ 995 രൂപ മുതൽ ലഭ്യമാണ്.

ഐവെയറുകൾ കൂടുതൽ സ്റ്റൈലിഷ് ആക്കുക, സ്ത്രീകൾ ഇഷ്ടപ്പെടുന്ന വിധത്തിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് എനിഗ്മ കളക്ഷൻ പുറത്തിറക്കിയിരിക്കുന്നതെന്ന് ടൈറ്റൻ ഐവെയർ ഡിവിഷൻ സിഇഒ എസ് രവികാന്ത് പറഞ്ഞു. ബോളിവുഡ് സ്റ്റൈൽ ഐക്കൺ ചിത്രാംഗദ സിംഗ് എനിഗ്മാ കളക്ഷന്റെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.