മോവിജിം ഫൈവ് കേവ്‌സ് സൺഗ്ലാസുകൾ വിപണിയിൽ

Posted on: November 9, 2014

Mauijim-Five-Caves-H283-25C

ഒട്ടേറെ സവിശേഷ ഘടകങ്ങളോടുകൂടിയ ഫൈവ് കേവ്‌സ് സൺഗ്ലാസുകൾ മോവിജിം വിപണിയിൽ എത്തിച്ചു. റെക്ടാൻഗുലാർ ആകൃതിയോടു കൂടിയ ഭാരരഹിത നൈലോൺ സൺഗ്ലാസുകൾ, വിശാലമായ ടെംപിൾസ്, റബറോൺ നോസ് പാഡുകൾ, ഇയർപാഡുകൾ എന്നിവയാണ് പ്രത്യേകതകൾ. കണ്ണുകൾക്ക് പൂർണസംരക്ഷണമാണ് ഫൈവ് കേവ്‌സ് ലഭ്യമാക്കുക.

സൂപ്പർ തിൻ ഗ്ലാസ് ലെൻസുകൾ പരമ്പരാഗത ഗ്ലാസ് ലെൻസുകളേക്കാൾ 20 ശതമാനം നേർത്തതാണ്. ന്യൂട്രൽ ഗ്രേ ലെൻസോടുകൂടിയ ബ്ലാക് ആൻഡ് ഗ്രേ ടോർട്ടോയ്‌സ് സ്‌ട്രൈപ്, മോവി എച്ച്ടി ലെൻസിൽ ഒലിവ് സ്‌ട്രൈപ്, മോവി റോസ് ലെൻസോടുകൂടിയ വെള്ള നിറങ്ങളിൽ ലഭ്യമാണ്. 61.5 മിമി നേത്രസൈസ്, 16 മിമി ബ്രിഡ്ജ് സൈസ്, 120 മിമി ടെംപിൾ ലെങ്ങത് എന്നിങ്ങനെയാണ് സൈസ്. പ്ലസ് 3.00-4.50 ഡിജിറ്റൽ പാരാമീറ്ററിൽ പ്രിസ്‌ക്രിപ്ഷൻ സൺഗ്ലാസും ഉണ്ട്.

മോവിജിം ലെൻസുകൾ 99.9 ശതമാനം കണ്ണഞ്ചിപ്പിക്കുന്ന പ്രഭയെ തടയുകയും 100 ശതമാനം അൾട്രാവയലറ്റ് രശ്മികളെ ഉന്മൂലനം ചെയ്യുകയും ചെയ്യും. പ്രകൃതിദത്ത നിറങ്ങൾ അതേപടി പകർത്തുന്നവയാണ് മോവിജിം ലെൻസുകൾ. വില 13,080 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.mauiJim.com