സ്തനാർബുദം നിയന്ത്രണ വിധേയമാക്കാൻ ഊർജിത ശ്രമങ്ങൾ

Posted on: November 3, 2014

Aster-medcity-BC-seminar-03

സ്തനാർബുദം ഉന്മൂലം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നാഷണൽ ബ്രസ്റ്റ് കാൻസർ കോ അലീഷന്റെ (വാഷിംഗ്ടൺ) പരിശ്രമങ്ങൾ വിജയത്തിലെത്താൻ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്ന് ലോക പ്രശസ്തന കാൻസർ രോഗ വിദഗ്ധൻ ഡോ. വിവേക് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കാൻസറിനെതിരെയുള്ള പോരാട്ടം എന്ന വിഷയത്തിൽ കൊച്ചിയിലെ അസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ സി.എം.ഇ ഡിവിഷനായ സിനർജ് സംഘടിപ്പിച്ച സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ സ്തനാർബുദമില്ലാത്ത ആദ്യ ദിവസമാകും 2020 ജനുവരി ഒന്ന്, എന്ന് പ്രതീക്ഷയിലാണ് ആരോഗ്യമേഖലയിലെ വിദഗ്ധരെല്ലാം. ശക്തമായ മുൻകരുതലുകളും ഫലവത്തായ പ്രതിരോധ മാർഗങ്ങളും വഴി ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ അസ്റ്റർ മെഡിസിറ്റിയിൽ പുതുതായി ആരംഭിച്ച ന്യൂക്ലിയർ മെഡിക്കൽ ഡിപ്പാർട്ട്‌മെന്റ് കാൻസർ പരിശോധനയ്ക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നു. വ്യത്യസ്ത കാൻസർ രോഗങ്ങളെ നേരിടാനുള്ള സാങ്കേതികതയും പരിചയസമ്പത്തും ഇവിടെ ലഭ്യമാണ്. അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും പരിശീലനം നേടിയ കാൻസർ രോഗ വിദഗ്ധനായ ഡോ. വിവേക് രാധാകൃഷ്ണൻ ഇപ്പോൾ കൊച്ചിയിലെ അസ്റ്റർ മെഡിസിറ്റിയിൽ ഓങ്കോളജി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചുവരികയാണ്.