കളർ ഫ്യൂച്ചേഴ്‌സും വിഷ്വലൈസറും ഡ്യൂലക്‌സ് പുറത്തിറക്കി

Posted on: October 31, 2014

Dulux-Farhan-Akhtar,-Brand-

ഡ്യൂലക്‌സ് പെയിന്റ് നിർമാതാക്കളായ അക്‌സോ നോബേൽ ഡ്യൂലക്‌സ് വിഷ്വലൈസറും കളർ ഫ്യൂച്ചേഴ്‌സും പുറത്തിറക്കി. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചികൾക്കിണങ്ങിയ പ്രതിവിധികൾ ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. പുതുതലമുറ ഉപയോക്താക്കളുടെ വർണാഭിരുചിക്കിണങ്ങിയ നിറങ്ങൾ ചാലിച്ചെടുക്കാനുള്ള നൂതന സാങ്കേതികവിദ്യയാണ് ഡ്യൂലക്‌സ് വിഷ്വലൈസർ. ഉപഭോക്തൃ സൗഹൃദ ആപ് ആണിത്. വർണവൈവിധ്യങ്ങളെപ്പറ്റി നടത്തിയ ആഗോള വാർഷികപഠനമാണ് കളർ ഫ്യൂച്ചേഴ്‌സ്. 2015 ലെ നിറമായി കോപ്പർ ഓറഞ്ച്, ഡ്യൂലക്‌സ് അനാവരണം ചെയ്തിട്ടുമുണ്ട്.

നഗരവത്കരണവും അടിസ്ഥാന സൗകര്യ വികസനങ്ങളും, ഇന്ത്യയിൽ ഡെക്കറേറ്റീവ് പെയിന്റുകളുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ടെന്ന് ഡെക്കറേറ്റീവ് പെയിന്റ്‌സ് സൗത്ത് ഈസ്റ്റ് ആൻഡ് സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടർ ജെറേമി റോവേ പറഞ്ഞു. അക്‌സോ നോബലിന്റെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ.

പ്രോഡക്ട് ഓഫ് ദ ഇയർ അവാർഡും സൂപ്പർ ബ്രാൻഡ് പദവിയും ഡ്യൂലക്‌സിന് ലഭിച്ചത്, കമ്പനിയുടെ ഉത്പന്നങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് അക്‌സോ നൊബേൽ ഇന്ത്യ ഡയറക്ടർ രാജീവ് രാജഗോപാൽ പറഞ്ഞു. വിഷ്വലൈസർ ആപ്, അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ 1,00,000 ഡൗൺലോഡുകളാണ് ലഭിച്ചതെന്ന് ഡ്യൂലക്‌സ് ബ്രാൻഡ് അംബാസഡറും നടനും ഗായകനും സംവിധായകനുമായ ഫർഹാൻ അക്തർ ചൂണ്ടിക്കാട്ടി.

TAGS: Dulux Paints |