ധാത്രി ഈറ്റ് പ്യുർ വിപണിയിൽ

Posted on: October 29, 2014

Dhathri-eat-&-pure-big

കടകളിൽ നിന്നു വാങ്ങുന്ന പച്ചക്കറികളിലെയും പഴവർഗങ്ങളിലെയും കീടനാശിനികൾ, ബാക്ടീരിയ, അണുക്കൾ, ഫംഗസുകൾ എന്നിവയെ അകറ്റുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് ക്ലെൻസർ ധാത്രി ഈറ്റ് പ്യുർ വിപണിയിലിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരവും ധാത്രി ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാര്യർ ഈറ്റ് പ്യുർ വിപണിയിലിറക്കി. ധാത്രി ആയുർവേദ പ്രസിഡന്റ് (സെയിൽസ്) പി. ഈശ്വർദാസ്, വൈസ് പ്രസിഡന്റ് (ആർ & ഡി) രാജേഷ് കുമാർ, നാഷണൽ സെയിൽസ് മേധാവി സോണി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

ദീർഘ നാളത്തെ ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്ത ഈറ്റ് പ്യുർ ഇത്തരത്തിൽ ആദ്യത്തെ പ്രകൃതിദത്ത ഉത്പന്നമാണെന്ന് ധാത്രി അവകാശപ്പെട്ടു. നാരങ്ങ, വിനാഗിരി, ഉപ്പ്, വേപ്പ്, മഞ്ഞൾ എന്നീ പ്രകൃതിദത്ത ചേരുവകകൾ ഉപയോഗിച്ച് സവിശേഷമായ രീതിയിലാണ് ഈറ്റ് പ്യുർ തയാറാക്കിയിട്ടുള്ളത്. പോഷകഗുണങ്ങൾ ഒട്ടും നഷ്ടടമാകാതെ അഴുക്കും അണുക്കളും അകറ്റുന്നുവെന്നതാണ് ഈ ഉത്പന്നത്തിന്റെ പ്രത്യേകതയെന്ന് ധാത്രി ആയുർവേദ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. എസ്. സജികുമാർ പറഞ്ഞു.

പ്രകൃതി ദത്തമായ ചേരുവകകൾ ചേർത്ത പുതിയ ഉത്പന്നം രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുമെന്നും മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു. പച്ചക്കറികളും പഴങ്ങളും നിരവധി രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന സമീപകാലത്തെ സംഭവങ്ങൾക്ക് ധാത്രി ഈറ്റ് പ്യുർ ആശ്വാസമേകുമെന്നും മഞ്ജു പറഞ്ഞു.