ആധുനിക ഓഫീസുകളെക്കുറിച്ച് ഗോദ്‌റെജ് പഠന റിപ്പോര്‍ട്ട്

Posted on: February 21, 2019

മുംബൈ : ഗോദ്‌റെജ് ഇന്റീരിയോ ആധുനിക ജോലി സ്ഥലം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെയും കുറിച്ചുമുള്ള ഹാര്‍ണസ് ദി പവര്‍ ഓഫ് സോഷ്യല്‍ ക്യാപിറ്റല്‍ എന്ന പുതിയ ഗവേഷണ പഠനം അവതരിപ്പിച്ചു. ഇന്ത്യയിലെ 100 സ്ഥാപനങ്ങളുടെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ഈ രംഗത്തെ പ്രമുഖരായ എഡിഫിസ് ആര്‍ക്കിടെക്റ്റ്‌സിലെ ഡയറക്ടര്‍ അജിത് നായരും, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അയോണ്‍ ഹെവിറ്റും രവി സാരംഗനും അവതരിപ്പിച്ചു.

മുംബൈ ഫോര്‍ട്ടിലെ ഗോദ്‌റെജ് ഇന്റീരിയോ ബ്രാന്‍ഡിന്റെ പുതിയ സോഷ്യല്‍ ഓഫീസ് എക്‌സ്പീരിയന്‍സ് സെന്ററില്‍ നടന്ന ചടങ്ങിലാണ് പഠനം അവതരിപ്പിച്ചത്. മാറി വരുന്ന ജോലി സാഹചര്യങ്ങളെ കുറിച്ചും ശുദ്ധമായ വര്‍ക്ക് ഹബ്ബുകളില്‍ നിന്നും പുതുതലമുറയുടെ സോഷ്യല്‍ ഹബ്ബുകളിലേക്കുള്ള മാറ്റങ്ങളെ പഠനം വിശദമാക്കുന്നുണ്ട്. ഇന്ത്യയിലെ ഇന്നത്തെ ജീവനക്കാരില്‍ 46 ശതമാനവും പുതുതലമുറക്കാരാണെന്നും ഇവര്‍ ഫോക്കസ്, റിലാക്‌സ്, സഹകരണം എന്നിങ്ങനെ മൂന്നു തരം ജോലി സ്ഥലങ്ങളാണ് താല്പര്യപ്പെടുന്നതെന്നും കണ്ടെത്തി.

ഇന്ത്യന്‍ ജീവനക്കാരില്‍ 29 ശതമാനവും സഹകരണ സ്ഥലമാണ് താല്പ്പര്യപ്പെടുന്നതെന്നും 15 ശതമാനം പേര്‍ക്ക് റിലാക്‌സ് മേഖല തന്നെ വേണമെന്നും 61 ശതമാനം പേര്‍ക്ക് മറ്റു ശല്യങ്ങളൊന്നുമില്ലാത്ത സ്ഥലമാണ് ആവശ്യമെന്നും പഠനത്തില്‍ കണ്ടെത്തിയെന്ന് ഗോദ്‌റെജ് ഇന്റീരിയോ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ അനില്‍ മാഥൂര്‍ പറഞ്ഞു.