ഹോണ്ട ടു വീലേഴ്‌സ് ദേശീയ റോഡ് സുരക്ഷാ വാരം ആചരിച്ചു

Posted on: February 13, 2019

കൊച്ചി : ദേശീയ റോഡ് സുരക്ഷാ വാരം ഹോണ്ട ടു വീലേഴ്‌സ് ദേശീയതലത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. 1,21,000 ത്തിലധികം വ്യക്തികള്‍ HelmetOnlifeOn പ്രതിജ്ഞയെടുത്തു. പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ 1500 സ്‌കൂള്‍ കുട്ടികള്‍ക്കും 400 മുതിര്‍ന്നവര്‍ക്കും റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

ദേശീയതലത്തില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷാ വാര പരിപാടികളില്‍ 33,000 സ്ത്രീകളും കുട്ടികളും പങ്കെടുത്തു. ദേശീയ റോഡ് സുരക്ഷാ വാരത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടികളില്‍ വിവിധ പോലീസ് വകുപ്പുകള്‍, നഗരസഭകള്‍, ഗതാഗത വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവ സഹകരിച്ചു. റോഡ് ഗതാഗത ദേശീയ പാതാ മന്ത്രാലയത്തിന്റെ പ്രമേയമായ റോഡ് സുരക്ഷ, ജീവന്‍ രക്ഷ എന്നതില്‍ അധിഷ്ഠിതമായ പരിപാടികളാണ് വാരത്തോടനുബന്ധിച്ചു സംഘടിപ്പിച്ചത്.

ആലപ്പുഴ അടക്കമുള്ള രാജ്യത്തെ നിരവധി പട്ടണങ്ങളില്‍ ഹോണ്ട ടു വീലേഴ്‌സിന്റെ റോഡ് സുരക്ഷാ പരിപാടികള്‍ നടത്തുകയുണ്ടായി. ഹോണ്ടയുടെ ശൃംഖലയിലുള്ള 5800 കേന്ദ്രങ്ങളിലും 22,000 അസോസ്സിയേറ്റ് കേന്ദ്രങ്ങളിലും ഉപഭോക്താക്കള്‍ റോഡ് സുരക്ഷാ പ്രതിജ്ഞ എടുത്തു. ഹോണ്ട ദത്തെടുത്തിട്ടുള്ള 13 ട്രാഫിക് പാര്‍ക്കുകളിലൂടെ നടത്തിയ ബോധവല്‍ക്കരണ പരിപാടികളില്‍ 17,000 പേരാണ് പങ്കെടുത്തത്. ഒന്‍പതു പട്ടണങ്ങളിലായി നടത്തിയ പരിപാടികളില്‍ 13,000 സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും ആയിരം വനിതകളും പങ്കെടുത്തു.

ഓരോ വര്‍ഷവും 1.47 ലക്ഷത്തിലേറെ പേര്‍ക്ക് റോഡപകടങ്ങളിലൂടെ ജീവന് നഷ്ടമാകുന്ന സാഹചര്യത്തില്‍ ദേശീയ പ്രാധാന്യമുള്ള ഒരു വിഷയമാണ് റോഡ് സുരക്ഷയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ആന്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു