സൂര്യ ഗ്രൂപ്പ് ഗൃഹോപകരണ വിപണിയിലേക്ക്

Posted on: October 20, 2014

Surya-Home-Appliances-Launc

ലൈറ്റിംഗ് വിപണിയിലെ മുൻനിരക്കാരായ സൂര്യ ഗ്രൂപ്പ് ഹോം അപ്ലയൻസ് വിപണിയിലേക്കും. ആദ്യഘട്ടത്തിൽ വാട്ടർ ഹീറ്ററുകൾ, റൂം ഹീറ്ററുകൾ, ഡ്രൈ അയേണുകൾ, സ്റ്റീം അയേണുകൾ, മിക്‌സർ ഗ്രൈൻഡറുകൾ എന്നിവയാണ് അവതരിപ്പിക്കുന്നത്. ചാനൽ പാർട്ണർമാരുടെയും രണ്ടു ലക്ഷത്തോളം വരുന്ന റീട്ടെയ്‌ലർമാരുടെയും ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് ഹോം അപ്ലയൻസ് വിപണിയിലേക്ക് കടക്കുന്നതെന്ന് സൂര്യ റോഷ്‌നി മാനേജിംഗ് ഡയറക്ടർ രാജു ബിസ്ത പറഞ്ഞു.

രാജ്യത്തെ എല്ലാ വീടുകളിലും സൂര്യ ഉത്പന്നങ്ങൾ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നുണ്ട്. സൂര്യ ലൈറ്റിംഗിനും ഫാനുകൾക്കും നൽകിയ അതേ പിന്തുണ പുതിയ ഉത്പന്നങ്ങൾക്കും നൽകുമെന്ന് കമ്പനി വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതിലൂടെ സൂര്യയെ ഒരു ഗാർഹിക ഇലക്ട്രിക്കൽ ഉത്പന്ന കമ്പനിയായി മാറ്റാമെന്നാണ് പ്രതീക്ഷ. അപ്ലയൻസ് ബിസിനസിൽ നിന്നും 200 കോടിയുടെ വിറ്റുവരവ് നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റിംഗ് കമ്പനി, ഏറ്റവും വലിയ ജി ഐ – ഹോളോ സെക്ഷൻ പൈപ്പ് നിർമാതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വ്യവസായഗ്രൂപ്പാണ് സൂര്യ. 44 രാജ്യങ്ങളിലേക്ക് സൂര്യ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.