അമൃത വിശ്വവിദ്യാപീഠത്തില്‍ അന്താരാഷ്ട്ര ആയുര്‍വേദ സെമിനാര്‍ സംഘടിപ്പിക്കുന്നു

Posted on: January 29, 2019

കൊച്ചി : അമൃത വിശ്വവിദ്യാപീഠത്തില്‍ നടത്തുന്ന വന്ധ്യത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ആയുര്‍വേദ സെമിനാര്‍ കേരള ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 1, 2 തിയതികളില്‍ നടക്കുന്ന സെമിനാറില്‍ അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദത്തില്‍ പ്രജനനം എന്ന പേരില്‍ ആയുര്‍വേദത്തില്‍ എങ്ങനെ വന്ധ്യതയെ കൈകാര്യം ചെയ്യാം എന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

10 സംസ്ഥാനങ്ങളില്‍ നിന്നായി 40 ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും 1200 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ആയുര്‍വേദത്തിലെ വന്ധ്യത ചികിത്സ എന്ന വിഷയത്തില്‍ രാജ്യത്ത് സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയായിരിക്കും ഇത്. ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും സമഗ്രവും വലിയതുമായ ഗവേഷണ സെമിനാറായിരിക്കും പ്രജനനം 2019 എന്ന് അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദയുടെ പ്രിന്‍സിപ്പള്‍ എം ആര്‍ വാസുദേവന്‍ പറഞ്ഞു.