ക്ലാസ്‌മേറ്റ് സ്‌പെല്‍ബീ സ്‌പെല്ലിംഗ് മത്സരം

Posted on: January 17, 2019

കൊച്ചി :  നോട്ട്ബുക്ക് ബ്രാന്‍ഡായ ക്ലാസ്‌മേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പെല്ലിംഗ് മത്സരത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ദേശീയ ചാമ്പ്യന് 2,00,000 രൂപയാണ് സമ്മാനം. ഒപ്പം രക്ഷകര്‍ത്താവിനൊപ്പം അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന സ്‌ക്രിപ്‌സ് ദേശീയ സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരവും.

ക്ലാസ്‌മേറ്റ് സ്‌പെല്‍ബീയുടെ 11-ാം പതിപ്പാണിത്. അഞ്ചു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 30 നഗരങ്ങളിലെ 1000 – ലേറെ സ്‌കൂളുകളിലെ 5 മുതല്‍ 9-ാം ക്ലാസ് വരെയുള്ള 650000 വിദ്യാര്‍ത്ഥികള്‍ ഇക്കൊല്ലം പങ്കെടുക്കും.

www.classmatespellbee.in എന്ന വെബ്‌സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യാം. മികച്ച പ്രകടനം നടത്തുന്ന 16 മത്സരാര്‍ത്ഥികള്‍ക്ക് ഡിസ്‌കവറി ചാനല്‍, ഡിസ്‌കവറി കിഡ്‌സ്, ഡിസ്‌കവറി തമിഴ് എന്നീ ചാനലുകളില്‍ തങ്ങളുടെ പാടവം അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.

ഓരോ വിദ്യാര്‍ത്ഥിയും അസാമാന്യനാണ്, അതുപോലെയാണ് വാക്കുകളും എന്നതാണ് ഇത്തവണത്തെ പ്രമേയം. സെമിഫൈനലില്‍ എത്തുന്ന നാലുപേര്‍ക്ക് 50000 രൂപ വീതമുള്ള ക്യാഷ് പ്രൈസ് ലഭിക്കും. സ്‌കൂളുകളിലെ ഓണ്‍-ഗ്രൗണ്ട് സ്‌പെല്ലിംഗ് ടെസ്റ്റുകളോടെയാണ് മത്സരം തുടങ്ങുക. സ്‌കൂളുകളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്നവര്‍ സിറ്റി ഫിനാലെ റൗണ്ടില്‍ മാറ്റുരയ്ക്കും. ഇതില്‍ മികച്ച പാടവം തെളിയിക്കുന്ന 16 പേര്‍ ആണ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഏറ്റുമുട്ടുക.