ബോഷ് ചെന്നൈ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

Posted on: January 10, 2019

കൊച്ചി : പവര്‍ ടൂള്‍സ് നിര്‍മ്മാതാക്കളായ, ബോഷ് പവര്‍ ടൂള്‍സ് ഇന്ത്യയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജൂബിലിയുടെ ഭാഗമായി ബോഷിന്റെ 15-ാമത് നിര്‍മ്മാണ യൂണിറ്റ് ചെന്നൈ ഒറഗഡത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ചെന്നൈയിലെ പുതിയ പ്ലാന്റ് പവര്‍ ടൂള്‍സ് ബിസിനസ് രംഗത്തെ മീഡിയം-ടേം ആവശ്യങ്ങള്‍ക്കുള്ള ടൂള്‍സ് ആയിരിക്കും നിര്‍മ്മിക്കുക. മൂന്നു ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ചെന്നൈ പ്ലാന്റിലെ ഷോപ്പ് ഫ്‌ളോര്‍ ജീവനക്കാരെല്ലാം വനിതകളാണ്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ബോഷിനു കഴിഞ്ഞുവെന്ന്, ബോഷ് പവര്‍ ടൂള്‍സ് ഇന്ത്യ ആന്‍ഡ് സാര്‍ക് റീജനല്‍ ബിസിനസ് ഡയറക്ടര്‍ പാനിഷ് പി.കെ പറഞ്ഞു.

ഇന്ത്യയിലെ കരകൗശല വിദഗ്ധരും നിര്‍മ്മാണ തൊഴിലാളികളും ആണ് ബോഷ് ഇന്ത്യയുടെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു. പതിനായിരകണക്കിനു വരുന്ന ഈ വിഭാഗത്തിന്റെ കുടുംബാംഗമാണ് ഇപ്പോള്‍ ബോഷെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

25 വര്‍ഷം മുമ്പ്, 1993-ലാണ് ബോഷ്, ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രിസിഷന്‍ മെക്കാനിക്കിലും ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങിലും ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് പ്രതിവിധി ലഭ്യമാക്കുക എന്നതായിരുന്നു ബോഷിന്റെ തുടക്കം മുതലുള്ള സമീപനം.

TAGS: Bosch |