ഹർത്താലുകളോട് നോ പറഞ്ഞ് മുത്തൂറ്റ് ഫിൻകോർപ്പ്

Posted on: January 9, 2019

കൊച്ചി : കേരളത്തിൽ തുടർച്ചയായി പ്രഖ്യാപിക്കപ്പെടുന്ന ഹർത്താലുകളോട് നോ പറഞ്ഞ് മുത്തൂറ്റ് ഫിൻകോർപ്പ്. സംസ്ഥാനത്തിന്റെ 40 ശതമാനത്തോളം പ്രവർത്തി ദിവസങ്ങളും 2018 ൽ ഹർത്താലുകൾ അപഹരിച്ചു. 2019 പുതുവർഷ ആഘോഷങ്ങൾ അവസാനിക്കുന്നതിന് മുൻപ് മൂന്നാം തീയതിയിലെ ഹർത്താൽ ജനജീവിതം സ്തംഭിപ്പിച്ചു.

കേരളത്തിലെ വ്യവസായ സമൂഹം കൂട്ടായി എടുത്ത ഹർത്താൽ ഫ്രീ കേരള 2019 എന്ന പ്രതിജ്ഞയുടെ ഭാഗമായി ജനുവരി 3 ന് നടത്തിയ ഹർത്താലിനെ മുത്തൂറ്റ് ഫിൻകോർപ് പിന്തുണച്ചില്ല. സംസ്ഥാനത്തുടനീളമുള്ള 843 ബ്രാഞ്ചുകൾ തുറക്കുകയും മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഇടപാടുകൾ നടത്തുകയും ചെയതു. തുടർന്ന് ഞങ്ങളുടെ ജീവനക്കാർക്ക് നേരെ പലയിടത്തും, ഭീഷണികളുുണ്ടായി. ഹർത്താൽ അനുകൂലികൾ കല്ല് എറിയുകയും എട്ടോളം ബ്രാഞ്ചുകൾക്ക് സാരമല്ലാത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി മുത്തൂറ്റ് ഫിൻകോർപ്പ് ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ ടോജോ ജോസ് വ്യക്തമാക്കി.

TAGS: Muthoot Fincorp |