പ്രീ-സ്‌കൂളേഴ്‌സിന് പുതിയ പാഠ്യപദ്ധതിയുമായി യൂറോകിഡ്‌സ്

Posted on: January 5, 2019

കൊച്ചി : ബാല്യകാല വിദ്യാഭ്യാസ കമ്പനിയായ യൂറോകിഡ്‌സ് ഇന്റര്‍നാഷണല്‍ പ്രീ-സ്‌കൂളേഴ്‌സിനായി യൂനോയ എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ചു. കുട്ടികളെ ശ്രദ്ധയോടെ കാര്യങ്ങള്‍ മനസിലാക്കാന്‍ ശീലിപ്പിക്കുന്നതാണ് യൂറോ കിഡ്‌സിന്റെ പുതിയ പാഠ്യപദ്ധതി. ശ്രദ്ധ, പ്രതിരോധം, ദയ തുടങ്ങിയ മാനസിക ശീലങ്ങളായിരിക്കും പഠനത്തിന്റെ അടിസ്ഥാനം. കുട്ടികള്‍ക്ക് 21-ാം നൂറ്റാണ്ടിനൊപ്പം മുന്നേറാന്‍ മികച്ച അടിത്തറ ലഭിക്കുന്നതിന് ഇത് ഉപകാരപ്പെടും.

യോഗ, സംഗീതം, ഫിറ്റ്‌നസ് തുടങ്ങിയ പരിപാടികള്‍ സംയോജിപ്പിച്ചുകൊണ്ട് ഭാഷ, ഗണിതം, ശാസ്ത്രം എന്നിവ പഠിക്കുന്ന രീതി അവതരിപ്പിച്ചിരുന്നു. മനസ്, ശരീരം, ആത്മാവ് എന്നിവ കേന്ദ്രീകരിച്ചുള്ളതാണ് പരിപാടികള്‍.

ഓരോ പ്രവര്‍ത്തികളും അനുഭവങ്ങളിലൂടെയുള്ള പഠനമായാണ് യൂനോയ രൂപപ്പെടുത്തിയിരിക്കുന്നതെന്നും യൂറോ കിഡ്‌സ് ഇന്റര്‍നാഷണല്‍ സഹ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ പ്രജോദ് രാജന്‍ പറഞ്ഞു.

TAGS: Eunoya | Eurokids |