അഞ്ഞൂറ് കോടിയുടെ ഓർഡർ നേടി ഫർണീച്ചർ ഫെയർ സമാപിച്ചു

Posted on: December 12, 2018

കൊച്ചി : കേരളത്തിലെ ഫർണീച്ചർ നിർമ്മാണ മേഖലയ്ക്ക് പുത്തൻ ഉണർവേകി 500 കോടി രൂപയുടെ ബിസിനസ് ഓർഡർ കരസ്ഥമാക്കി ഏഷ്യയിലെ ഏറ്റവും വലിയ ഫർണീച്ചർ ഫെസ്റ്റ് സമാപിച്ചു.

മൂന്ന് ദിവസമായി അങ്കമാലിയിൽ നടന്ന മേളയിൽ മലപ്പുറം, നിലമ്പൂർ, നെല്ലിക്കുഴി, കോട്ടയ്ക്കൽ, കോഴിക്കോട് മേഖലകളിൽ നിന്നുള്ള ഫർണീച്ചർ നിർമ്മാതാക്കളും വിതരണക്കാരുമായ 560 പേർ പങ്കെടുത്തു. കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്. കേരളത്തിന് പുറത്ത് നിന്ന് കൂടുതൽ ആവശ്യക്കാർ എത്തിയത് ജി സ് ടി വരുമാന വർധനവിന് ഇടയാക്കുമെന്നും വരും വർഷങ്ങളിൽ കൂടുതൽ നിർമ്മാണ യൂണിറ്റുകളെ ഉൾപ്പെടുത്തി മേള നടത്തുമെന്നും സംഘാടകർ പറഞ്ഞു.

മേളയോടനുബന്ധിച്ച് പുതിയ ഉത്പന്നങ്ങളെ പരിചയപ്പെടുത്തലും വിദഗ്ധർ നയിച്ച ചർച്ചകളും സെമിനാറുകളും മോട്ടിവേഷണൽ ക്ലാസുകളും സംഘടിപ്പിച്ചു.