ഹിന്ദുസ്ഥാൻ ഇൻർനാഷണൽ ഫർണിച്ചർ ഫെയർ തുടങ്ങി

Posted on: December 8, 2018

ഹിന്ദുസ്ഥാൻ ഇന്റർനാഷണൽ ഫർണിച്ചർ ഫെയർ 2018 അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. ഫവാസ് പറവക്കൽ, അബാസ് വാരിക്കോടൻ, ജലീൽ വലിയകത്ത്, എം ടി ഷിയാസ്, കെ പി കെ ഉമറലി എന്നിവർ സമീപം.

കൊച്ചി : ഹിന്ദുസ്ഥാൻ ഇൻർനാഷണൽ ഫർണിച്ചർ ഫെയർ 2018 (എച്ച് ഐ എഫ് എഫ്) അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പതിനയ്യായിരം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള അഞ്ഞൂറോളം സ്റ്റാളുകളിലായി ഇന്ത്യ, ചൈന, വിയറ്റ്‌നാം, ഇന്തോനേഷ്യ, ഗ്രീസ്, തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 250 ൽ പരം ഫർണിച്ചർ ഉത്പാദകരും ഡീലർമാരും എച്ച് ഐ എഫ് എഫിൽ പങ്കെടുക്കുന്നതായി സംഘാടകരിലൊരാളായ ഫവാസ് പറവക്കൽ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഫർണിച്ചർ എക്‌സിബിഷനാണിതെന്നും അദ്ദേഹം പറഞ്ഞു.

ഷാജി മൻഹാർ, എച്ച് ഐ എഫ് എഫ് ട്രേഡ് ആന്റ് ഇവന്റ്‌സ് ഡയറക്ടർമാരായ ഫവാസ് പറവക്കൽ, അബാസ് വാരിക്കോടൻ, ജലീൽ വലിയകത്ത്, എം ടി ഷിയാസ്, കെ പി കെ ഉമറലി, എഫ് ഡി എ ചെയർമാൻ ഫൈസൽ ചീരാൻ, സുനിൽ റോയൽ, സഹീർ കസാറോ തുടങ്ങിയവർ പ്രസംഗിച്ചു.