പി എച്ച് ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി

Posted on: December 8, 2018

കൊച്ചി : പഞ്ചാബ് ഹരിയാന ഡല്‍ഹി ചേംബര്‍ (പി എച്ച് ഡി) കേരള ചാപ്റ്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 6 ന് ഹോട്ടല്‍ മാരിയറ്റില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിക്കും.

പി എച്ച് ഡി ചേംബര്‍ ഇതാദ്യമായാണ് ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതെന്ന് ചാപ്റ്റര്‍ സംസ്ഥാന ചെയര്‍മാനും ഇ വി എസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ ഇ.വി ഷിറിള്‍, പി എച്ച് ഡി ചേംബര്‍ പ്രിന്‍സ്സിപ്പല്‍ ഡയറക്ടര്‍ വിവേക് സെയ്ഗല്‍ എന്നിവര്‍ അറിയിച്ചു.

രാജ്യത്ത് സമ്പദ്ഘടനയിലും നയരൂപീകരണ മേഖലയിലും ചേംബറിനുള്ള അനുഭവ സമ്പത്തും സ്വാധീനവും സംസ്ഥാനത്തെ ചെറുകിട സൂക്ഷ്മ സംരംഭങ്ങളുടെ വികസനത്തിന് വഴിതെളിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.