സാംസംഗ് എഡ്ജ് 2018 മൂന്നാം സീസണില്‍ എംഐസിഎ അഹമ്മദാബാദ് വിജയികള്‍

Posted on: December 4, 2018

കൊച്ചി : കാമ്പസ് പരിപാടിയായ സാംസംഗ് എഡ്ജിന്റെ മൂന്നാം പതിപ്പില്‍ എംഐസിഎ അഹമ്മദാബാദ് വിജയികളായി. എന്‍ ഐ ഡി ബാംഗ്ലൂര്‍ ആണ് റണ്ണര്‍ അപ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 2500 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഗുര്‍ഗാവിലായിരുന്നു ദേശീയ ഫൈനല്‍.

തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് രാജ്യത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഈ കാമ്പസ് പരിപാടി സാംസംഗ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം 851 ടീമുകളായി 2553 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. മൂന്നു മാസം നീണ്ട മല്‍സരത്തില്‍ ബിടെക്ക്, ബിസിനസ് അഡിമിനിസ്‌ട്രേഷന്‍, മാസ്റ്റേഴ്‌സ് ഓഫ് ഡിസൈന്‍ തുടങ്ങിയ വിവിധ തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുണ്ടായിരുന്നു.

മേഖല തലത്തില്‍ വിജയിച്ച എട്ടു ടീമുകള്‍ വീതമാണ് സാംസംഗ് എഡ്ജ് ദേശീയ ഫൈനലില്‍ പങ്കെടുത്തത്. വിജയിച്ച ടീമിന് നാലു ലക്ഷം രൂപയും ഓരോ അംഗങ്ങള്‍ക്കും ഗാലക്‌സി നോട്ട് 9 സ്മാര്‍ട്ട്‌ഫോണും സമ്മാനമായി നല്‍കി. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ടു ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തെത്തിയ ടീമിന് ഒരു ലക്ഷം രൂപയും നല്‍കി. ദേശീയ ഫൈനലില്‍ പങ്കെടുത്ത എട്ടു ടീമുകളിലെയും അംഗങ്ങള്‍ 10,000രൂപയുടെ സാംസംഗ് വൗച്ചര്‍ സമ്മാനമായി ലഭിച്ചു.

മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ സൃഷ്ടിപരമായ ആശയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ്. ഇന്ത്യയിലെ കാമ്പസുകളില്‍ എഡ്ജില്‍ പങ്കെടുക്കാനുളള ആവേശം വളരെ അധികമായിരുന്നുവെന്ന് സാംസംഗ് ഇന്ത്യ ഹ്യൂമന്‍ റിസോഴ്‌സസ് തലവന്‍ സമീര്‍ വാധവന്‍ പറഞ്ഞു.

TAGS: Samsung Edge |