അഞ്ചാമത് ലുലു ബ്യൂട്ടി ഫെസ്റ്റിന് തുടക്കം

Posted on: November 30, 2018

 

കൊച്ചി : ഇടപ്പള്ളി ലുലു മാളില്‍ അഞ്ചാമത് ലുലു ബ്യൂട്ടി ഫെസ്റ്റിനി തുടക്കമായി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കുന്ന ബ്യൂട്ടി ഫെസ്റ്റില്‍ ഉപഭോക്താക്കള്‍ക്കായി ബ്യൂട്ടി, വെല്‍നസ് വിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന മേക്ക് ഓവറുകാളാണ് മേളയുടെ പ്രധാന ആകര്‍ഷണം.

വനിതകള്‍ക്കൊപ്പം ഇക്കുറി പുരുഷന്‍മാരുടെ വിഭാഗത്തിലും മത്സരങ്ങളുണ്ട്. വിജയികള്‍ക്ക് ലുലു ബ്യൂട്ടി ക്വീന്‍, ലുലു മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ഡിസംബര്‍ രണ്ടിന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രമുഖരായ ബ്യൂട്ടി എക്‌സ്‌പെര്‍ട്ടുകളും സെലിബ്രിറ്റികളുമടങ്ങിയ പാനലാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

വിജയികള്‍ക്ക് 50,000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. ലുലു ഹാപ്പിനസ് മാഗസിനിന്റെ കവര്‍ പേജിലേക്കും ഇവര്‍ തെരഞ്ഞെടുക്കപ്പെടും.

ഡിസംബര്‍ രണ്ടു വരെ നടക്കുന്ന ബ്യൂട്ടി ഫെസ്റ്റിന്റെ തുടര്‍ച്ചയായി ഡിസംബര്‍ 9 വരെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.