ബജാജ് അലയന്‍സിന്റെ പ്ലാങ്കത്തണ്‍ സംരംഭത്തിന് ഗിന്നസ് റെക്കോഡ്

Posted on: November 27, 2018

കൊച്ചി : ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് ഗിന്നസ് ലോക റെക്കോഡ്. നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി നടത്തിയ പ്ലാങ്കത്തണ്‍ സംരംഭമാണ് ഗിന്നസില്‍ കയറിപ്പറ്റിയത്. റെക്കോഡ് എണ്ണത്തിലുള്ള ആളുകളാണ് ഒരു മിനിറ്റ് നേരത്തേക്ക് പ്ലാങ്ക് പൊസിഷന്‍ നിലനിര്‍ത്തിയത്. പൂണെയിലെ എഎഫ്എംസി ഗ്രൗണ്ടില്‍ നടന്ന അബ്‌ഡൊമിനല്‍ പ്ലാങ്ക് പരിപാടിയില്‍ 2353 പേര്‍ ചേര്‍ന്നാണ് റെക്കോഡ് കുറിച്ചത്.

ബജാജ് അലയന്‍സ് ലൈഫിന്റെ ഈ ദൗത്യത്തില്‍ ആളുകള്‍ക്ക് പ്രോത്സാഹനം നല്‍കുകയും പരിപാടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തത് പ്രമുഖ താരവും ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന ശില്‍പ്പ ഷെട്ടി കുന്ദ്രയാണ്. ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ ഔദ്യോഗിക വിധികര്‍ത്താവ് റിഷി നാഥ് സന്നിഹിതനായിരുന്നു.

ബജാജ് അലയന്‍സിന്റെ 36 സെക്കന്‍ഡ പ്ലാങ്ക് ചലഞ്ച് എന്ന പ്രചാരണത്തിന്റെ ഫിനാലെയായിട്ടാണ് പൂണെ പ്ലാങ്കത്തണ്‍ സംഘടിപ്പിച്ചത്. ലളിതവും രസകരവുമായ രീതിയില്‍ ആരോഗ്യം സംരക്ഷിക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായിട്ടാണ് പ്രചാരണം സംഘടിപ്പിച്ചത്. വ്യക്തികള്‍ കൂട്ടുകാരെയും വീട്ടുകാരെയും സഹപ്രവര്‍ത്തകരെയും സോഷ്യല്‍ മീഡിയയിലൂടെ 36 സെക്കന്‍ഡ് പ്ലാങ്കിനായി വെല്ലുവിളിക്കുകയായിരുന്നു. ഇത് വൈറലായതോടെ കായിക താരങ്ങളായ സൈന നെഹ്‌വാള്‍, ഗീത ഫോഗട്ട്, ദീപ മാലിക് തുടങ്ങിയവരും ഫിറ്റ്‌നസില്‍ താല്‍പര്യമുള്ള പലരും കോര്‍പറേറ്റ് സിഇഒമാരും എല്ലാം പ്രചാരണത്തില്‍ പങ്കാളികളായെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ചന്ദ്രമോഹന്‍ മെഹ്‌റ പറഞ്ഞു.