പുതിയ ബില്‍ഡിംഗ് എന്‍വലപ്പ് സൊലൂഷനുമായി ഡോ. ഫിക്‌സിറ്റ്

Posted on: November 21, 2018

കൊച്ചി : ഡോ. ഫിക്‌സിറ്റ് പുതിയ ബില്‍ഡിംഗ് എന്‍വലപ്പ് സൊലൂഷന്‍ അവതരിപ്പിച്ചു. റൂഫിലും ചുമരിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണിത്. പരമ്പരാഗത മേഖലയില്‍ നിന്നും മാറി പുതിയ സംവിധാനം കൊണ്ടുവരുന്നതോടൊപ്പം കുറഞ്ഞ ഊര്‍ജ്ജ ഉപയോഗവുമാണ് പുതിയ ബില്‍ഡിംഗ് എന്‍വലപ്പ് സൊലൂഷന്റെ നേട്ടം.

ചുമരുകള്‍ക്കായി സ്മാര്‍ട്ട് വാള്‍ ഇന്‍സുലേഷന്‍ ഫിനിഷിംഗ് സിസ്റ്റം, എക്‌സ്റ്റേണല്‍ ഇന്‍സുലേറ്റഡ് ഫിനിഷിംഗ് സിസ്റ്റം, ലൈറ്റ് വെയ്റ്റ് വാള്‍ പ്ലാസ്റ്റര്‍ എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഈട് വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ ഉപയോഗവും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറക്കാനും ഇത് സഹായിക്കുന്നു.

ഊര്‍ജം സംരക്ഷിക്കുന്ന ഉത്പന്നം പുറത്തിറക്കുന്നതിനൊപ്പം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുകയും സുസ്ഥിരമായ കെട്ടിടവും പുതിയ ഉത്പന്നം ഉറപ്പുനല്‍കുമെന്ന് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍ ഡിവിഷന്‍ ഗ്ലോബല്‍ സിഇഒ ഡോ. സഞ്ജയ് ബഹദൂര്‍ പറഞ്ഞു.

TAGS: Dr. Fixit | Pidilite |