പാം ട്രീ അങ്കമാലിയിൽ ഷോറൂം തുറന്നു

Posted on: November 14, 2018

അങ്കമാലി : ഡ്രൈഫ്രൂട്ട്‌സ്-ചോക്കലേറ്റ്‌സ് – സ്‌പൈസസ് റീട്ടെയ്‌ലിംഗ് സ്ഥാപനമായ പാം ട്രീയുടെ ആറാമത് ഷോറൂം അങ്കമാലിയിൽ തുറന്നു. മാനേജിംഗ് ഡയറക്ടർ കെ.സി. സുഹറ ഷോറൂം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർമാരായ കെ. സി. ഷമീർ, കെ.സി. ഷംനാസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അങ്കമാലി എൻഎച്ച് ജംഗ്ഷനിൽ കെവിപി കൂരൻസ് പോയിന്റിലാണ് പുതിയ ഷോറൂം. എറണാകുളം ബ്രോഡ്‌വേ, മറൈൻ ഡ്രൈവ്, ജ്യു സ്ട്രീറ്റ്, വാഴക്കാല എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകൾ.

TAGS: Palm Tree |