ഹോണ്ട ജോയ് ക്ലബ് ലോയൽറ്റി പദ്ധതി ആരംഭിച്ചു

Posted on: October 15, 2018

കൊച്ചി : ഹോണ്ട ടു വീലേഴ്‌സ് ഉപഭോക്താക്കൾക്ക് ഹോണ്ട ജോയ് ക്ലബ് എന്ന പേരിൽ ലോയൽറ്റി പദ്ധതി അവതരിപ്പിച്ചു. രാജ്യത്തെ ഇരു ചക്രവാഹന വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലുതും ആദ്യത്തെതുമായി ഡിജിറ്റൽ ലോയൽറ്റി പദ്ധതിയാണിത്. ഹോണ്ടയുടെ ആഗോള തലത്തിലെ വിൽപനയുടെ 32 ശതമാനവും ഇന്ത്യയിലാണ്. 39 ദശലക്ഷം ഉപഭോക്താക്കൾ ഇന്ത്യയിൽ ഹോണ്ടക്കുണ്ട്.

ഹോണ്ടയുടെ ഏറ്റവും വലിയ വിപണിയെന്ന നിലയിൽ ഇന്ത്യയിൽ ഹോണ്ട ജോയ് ക്ലബ് അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോർസൈക്കിൾ പ്രസിഡണ്ടും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു. ഹോണ്ടയുടെ ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷം നൽകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദേഹം വ്യക്തമാക്കി

മറ്റൊരു ലോയൽറ്റി പദ്ധതിയുമായും താരതമ്യം ചെയ്യാനാകാത്ത മികച്ച ലോയൽറ്റി പദ്ധതിയാണ് ഹോണ്ട ജോയ് ക്ലബ് എന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ സീനിയർ വൈസ് പ്രസിഡണ്ട് യദുവീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു. ആദ്യത്തെ ഡിജിറ്റൽ ലോയൽറ്റി പദ്ധതിയാണിത്. പുതിയതായി ജോയ് ക്ലബിലെത്തുന്നവർക്ക് വർച്ച്വൽ ഹോണ്ട കറൻസി നേടാമെന്നും അദേഹം പറഞ്ഞു

ഹോണ്ട ജോയ് ക്ലബിലെ അംഗത്വം നേടാനുള്ള ചെലവ് 299 രൂപയാണ്. വാഹനത്തിൻറെ എക്‌സ്‌ചേഞ്ച്, അപ്‌ഗ്രേഡേഷൻ എന്നീ അവസരങ്ങളിലൊക്കെ ഇ വാലറ്റിൽ കറൻസി എത്തും. ഓരോ നാല് രൂപ ചിലവാക്കുമ്പോഴും ഒരു ഹോണ്ട കറൻസി നേടാൻ സാധിക്കും. ഈ കറൻസി ഉപയോഗിച്ച് സ്‌പെയർ പാർട്ടുകൾക്ക് 5 ശതമാനം ഡിസ്‌കൗണ്ട് നേടാം. ആക്‌സിസറികൾക്ക് 10 ശതമാനവും ലേബർ ചാർജിൽ 15 ശതമാനും കിഴിവും നേടാം. മൂന്ന് സൗജന്യ വാഷും ഒരു തവണ സൗജന്യമായി പിക്ക് ആൻറ് ഡ്രോപ്പ് സേവനവും ലഭിക്കും

ഹോസ്പിറ്റാലിറ്റി, ട്രാവൽ, ഹെൽത്ത്‌കെയർ, വിനോദം , ഇൻഷുറൻസ് എന്നിവയിലും ഹോണ്ട കറൻസി ഉപയോഗിച്ച് ഇളവുകൾ നേടാം