വോഡഫോണ്‍ സഖി പദ്ധതി സൂപ്പര്‍ ചാമ്പ്യന്‍ പി.വി. സിന്ധു പുറത്തിറക്കി

Posted on: October 13, 2018

കൊച്ചി : വോഡഫോണ്‍ ഐഡിയ വനിതകള്‍ക്കു വേണ്ടിയുള്ള സവിശേഷ മൊബൈല്‍ അധിഷ്ഠിത സുരക്ഷാ സേവനമായ വോഡഫോണ്‍ സഖി അവതരിപ്പിച്ചു. ഇതാദ്യമായാണ് ഇത്തരത്തിലൊരു സേവനം രാജ്യത്ത് അവതരിപ്പിക്കപ്പെടുന്നത്.

എമര്‍ജന്‍സി അലേര്‍ട്ട്, എമര്‍ജന്‍സി ബാലന്‍സ്, പ്രൈവറ്റ് നമ്പര്‍ റീച്ചാര്‍ജ് തുടങ്ങിയ മൊബൈല്‍ കണക്ഷനിലൂടെയുളള സുരക്ഷാ സംവിധാനങ്ങളാണ് രാജ്യവ്യാപകമായി വോഡഫോണ്‍ പ്രീ പെയ്ഡ് ഉപയോഗിക്കുന്ന വനിതകള്‍ക്ക് ലഭ്യമാക്കുന്നത്. ബാലന്‍സോ മൊബൈല്‍ ഇന്റര്‍നെറ്റോ ഇല്ലാതെ തന്നെ സ്മാര്‍ട്ട് ഫോണുകളിലും ഫീച്ചര്‍ ഫോണുകളിലും പ്രവര്‍ത്തിക്കുന്ന ഇത് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു വനിതകള്‍ക്ക് സേവനം എത്തിക്കും.

കൂടുതല്‍ സ്ത്രീകളിലേക്ക് മൊബൈല്‍ ബന്ധത്തിന്റെ ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ, പരിചിതമായ ഭൂമിശാസ്ത്രത്തില്‍ നിന്ന് അവരുടെ ചുവടുവെപ്പുമായി ബന്ധപ്പെട്ട് നിരവധി സുരക്ഷാ, സുരക്ഷാ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് വോഡഫോണ്‍ സഖി പുറത്തിറക്കിക്കൊണ്ട് ഒളിമ്പിക്‌സ് മെഡല്‍ ജേതാവും പ്രമുഖ ബാഡ്മിന്റണ്‍ താരവുമായ പി.വി. സിന്ധു പറഞ്ഞു. സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിന് അവരെ പ്രേരിപ്പിച്ചു കൊണ്ട് #അബ്‌രുഖേക്യോം എന്ന പരിപാടി പി. വി. സിന്ധു ഫ്‌ളാഗ് ഓഫ് ചെയ്തു.

ഫോണില്‍ ബാലന്‍സ് ഇല്ലാത്തപ്പോഴും ഇതു സാധിക്കും. സ്വകാര്യ നമ്പര്‍ റീചാര്‍ജാണ് മറ്റൊരു സൗകര്യം. കടകളിലും മറ്റും പോയി റീചാര്‍ജു ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പര്‍ സ്വകാര്യമായി സൂക്ഷിക്കുവാന്‍ പത്ത് അക്ക ഡമ്മി നമ്പര്‍ നല്‍കുന്നതാണ് ഈ സൗകര്യം. വോഡഫോണ്‍ സഖി എന്ന ഈ സേവനം സൗജന്യമായി ആക്ടിവേറ്റു ചെയ്യുവാന്‍ ടോള്‍ ഫ്രീ നമ്പറായ 1800123100 -ലേക്ക് വിളിച്ചാല്‍ മതിയാകും. ഇതില്‍ പത്ത് അടിയന്തര കോണ്‍ടാക്ട് നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാം.

വോഡഫോണ്‍ ഐഡിയ ഉപഭോക്തൃ ബിസിനസ് വിഭാഗം അസോസ്സിയേറ്റ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്‌ല, ഡയറക്ടറും സി ഒ ഒ യും റെഡ് ഡോട്ട് ഫൗണ്ടഷന്‍ ബോര്‍ഡ് അംഗവുമായ സുപ്രീത് കെ. സിങും ഈ അവസരത്തില്‍ പ്രസംഗിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇതേക്കുറിച്ചു സംസാരിച്ച വോഡഫോണ്‍ ഐഡിയ വിപണന വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ബാനര്‍ജി പറഞ്ഞു.

TAGS: Vodefone |