ദേശ് കാ സച്ച് പ്രവര്‍ത്തനം ആരംഭിച്ചു

Posted on: October 10, 2018

തിരുവനന്തപുരം : ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി അവയ്ക്ക് പ്രതിവിധി കണ്ടെത്താനുള്ള പ്രഥമ ഡിജിറ്റല്‍ പെറ്റീഷന്‍ പ്ലാറ്റ്‌ഫോം, ദേശ് കാ സച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പൊതു താല്‍പര്യാര്‍ത്ഥം ഉള്ള പരാതികള്‍ ഉന്നയിക്കുന്നതിനും അനന്തര നടപടികള്‍ക്കും പരിഹാരത്തിനും ഉള്ള ഒരു ഏകജാലക സംവിധാനം ആണിത്.

പ്രമുഖ വ്യവസായ ഗ്രൂപ്പായ എസ്സെലിന്റെ സാരഥി സുഭാഷ് ചന്ദ്രയാണ് ദേശ് കാ സച്ചിന്റെ സ്ഥാപകന്‍. പരാതികള്‍ www.deshkasach.in എന്ന സൈറ്റിലാണ് അയക്കേണ്ടത്. സുഭാഷ് ചന്ദ്ര ഫൗണ്ടേഷന്റെ കീഴിലാണ് ദേശ് കാ സച്ച്.  ദേശ് കാ സച്ച് ഇന്ത്യയിലെ ആദ്യ സംരംഭമാണ്. സീ ന്യൂസ് ഉള്‍പ്പെടെയുള്ള എസ്സല്‍ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ദേശ് കാ സച്ച്. കുട്ടികളുടെ വിദ്യാഭ്യാസം, സമഗ്ര ഗ്രാമ വികസനം, സംരംഭകത്വം,  ശാക്തീകരണം എന്നിവയ്ക്കാണ് സുഭാഷ് ചന്ദ്ര ഫൗണ്ടേഷന്‍ ഊന്നല്‍ നല്‍കുന്നത്.

ഏതെങ്കിലും ഒരു വിഷയത്തില്‍ ക്രിയാത്മകമായ മാറ്റം ആവശ്യപ്പെട്ട് പെറ്റീഷന്‍ നല്‍കാം. പെറ്റീഷനെ പിന്തുണയ്ക്കാന്‍ മറ്റുള്ളവരുടെ സഹായവും തേടാം. 10,000 പേര്‍ ഒപ്പിടുന്ന പരാതികളില്‍ സുഭാഷ്ചന്ദ്ര വ്യക്തിപരമായ ശ്രദ്ധ കേന്ദ്രീകക്കുകയും അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും.

ദേശ് കാ സച്ച്-ന്റെ തീം സോങ്ങ് ഗാന്ധിജിക്ക് പ്രിയംകരമായിരുന്ന വൈഷ്ണവ് ജാന്‍തു എന്ന പ്രാര്‍ത്ഥനാഗാനമാണ്. 15-ാം നൂറ്റാണ്ടില്‍ കവി നര്‍സി മേത്ത രചിച്ച ഈ ഭജന്‍, സംഗീത സംവിധായകന്‍ അമിത് ത്രിവേദിയും ഗായിക ജോഹിതാ ഗാന്ധിയും പുനരാവിഷ്‌കരിച്ചിരിക്കുന്നു.  സാമൂഹ്യ, പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഒരു ചെറിയ തുടക്കമാണ് ദേശ് കാ സച്ച് എന്ന് സുഭാഷ് ചന്ദ്ര ഫൗണ്ടേഷന്‍ സ്ഥാപകന്‍ സുഭാഷ് ചന്ദ്ര പറഞ്ഞു.

TAGS: Subash Chandra |