ബ്രിട്ടാനിയ ട്രീറ്റ നോട്ട് മൊബൈല്‍ ഗെയിം

Posted on: October 5, 2018

കൊച്ചി : ബ്രിട്ടാനിയ സാന്‍ഡ്‌വിച്ച് ക്രീം ബ്രാന്‍ഡായ ട്രീറ്റിന്റെ ഒറിജിനല്‍ മൊബൈല്‍ ഗെയിമായ ട്രീറ്റനോട്ട് അവതരിപ്പിച്ചു. ജ്യൂഗോ സ്റ്റുഡിയോയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്തതാണ് ട്രീറ്റനോട്ട്. തിരക്കിനിടയില്‍ വിനോദം ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. കൗമാരക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കും വേണ്ടി രൂപകല്‍പന ചെയ്തതാണ് ട്രീറ്റനോട്ട് മൊബൈല്‍ ഗെയിം.

പ്രമുഖ കളിക്കാരെ ദിവസവും ട്രാക്ക് ചെയ്യാന്‍ ഒരു ഡൈനാമിക് ലീഡര്‍ ബോര്‍ഡ് ഉണ്ടാകും. സ്‌കോര്‍ അടിസ്ഥാനമാക്കി മികച്ച കളിക്കാര്‍ക്ക് പ്രതിമാസ റിവാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ പോയിന്റ് നേടുന്ന മൂന്ന് കളിക്കാര്‍ക്ക് എല്ലാ മാസവും ഒരു മെഗാ റിവാര്‍ഡ് ലഭിക്കും. ഫ്രൂട്ട്‌വേള്‍ഡ്, ചോക്കോ വാനില വേള്‍ഡ്, ജിംജാം വേള്‍ഡ് എന്നീ മൂന്നു ലോകങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുത്ത് ഗെയിമില്‍ പങ്കാളികളാകാം.

തങ്ങളുടെ മുന്‍നിര സാന്‍ഡ്‌വിച്ച് ക്രീം ബ്രാന്‍ഡാണ് ട്രീറ്റെന്ന് ബ്രിട്ടാനിയ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അലി ഹാരീസ് ഷെരെ പറഞ്ഞു. ഒരു 3ഡി ഗെയിമാണ് ട്രീറ്റനോട്ട്. ക്രീമി ട്രീറ്റ് ലോകത്ത് അപ്രത്യക്ഷമാക്കുന്ന ബിസ്‌കറ്റ് യുഎഫ്ഒ-കള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഗെയിം വികസിപ്പിച്ചിരിക്കുന്നത്. ഐ ഒസിലും, ഗൂഗിള്‍പ്ലേ സ്റ്റോറിലും നിന്ന് ഈ ഗെയിം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.