പാനാസോണിക് റൈസ് കുക്കറുകള്‍ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു

Posted on: October 1, 2018

കൊച്ചി : ജപ്പാനിലേക്ക് പാനസോണിക് റൈസ് കുക്കറുകള്‍ കയറ്റി അയച്ചു. ഇന്ത്യയില്‍ നിര്‍മാണമാരംഭിച്ചതിന്റെ 30-ാം വര്‍ഷത്തിലാണ് റൈസ്‌കുക്കര്‍ എന്ന ആശയം പിറന്ന ജപ്പാനിലേക്ക് പാനസോണിക്ക് പ്രാദേശിക പ്ലാന്റായ ചെന്നൈയില്‍ ഉണ്ടാക്കിയ റൈസ്‌കുക്കറുകള്‍ കയറ്റി അയച്ചത്. 1 മില്യണ്‍ റൈസ് കുക്കറുകളും 1.43 മില്യണ്‍ അടുക്കള ഉത്പന്നങ്ങളുമാണ് കമ്പനിയുടെ നിര്‍മ്മാണശേഷി. പാനസോണിക് ഇന്ത്യ കമ്പനി കയറ്റുമതി നടത്തുന്ന 44 -മത്തെ രാജ്യമാണ് ജപ്പാന്‍.

റൈസ്‌കുക്കര്‍ മേഖലയിലെ 60 ശതമാനം വിപണിയും കൈയടക്കിയിരിക്കുന്നത് പാനാസോണിക് ആണ്. ഇന്ത്യയില്‍ എത്തിയത് മുതല്‍ പാനസോണിക്കിനെ മുന്നോട്ടു നയിച്ചത് പുതുമകള്‍സൃഷ്ടിക്കാനുള്ള കഴിവാണ്.  ഉത്പന്നങ്ങളുടെ ഗുണമേന്മ  വര്‍ദ്ധിപ്പിക്കുക, പ്രാദേശികവത്കരണം നടപ്പാക്കുക എന്നിവയ്ക്ക് ഊന്നല്‍ നല്കി നൂതനമായ കാര്യശേഷിയും സാങ്കേതിക മികവുള്ള ഉത്പന്നങ്ങള്‍ സൃഷ്ടിക്കാനാണ് പാനസോണിക് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഈ ലക്ഷ്യത്തോടെ തന്നെയാണ് പാനസോണിക് 1988 ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് രംഗപ്രവേശം നടത്തിയതെന്ന് പാനസോണിക്ക് ഇന്ത്യ പ്രസിഡന്റും സിഇഒയും, സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റുമായ മനീഷ് ശര്‍മ്മ പറഞ്ഞു.