ഡിഎച്ച്എൽ എക്‌സ്പ്രസ് നിരക്ക് വർധിപ്പിക്കുന്നു

Posted on: September 22, 2018

കൊച്ചി : ആഗോള എക്‌സ്പ്രസ് സർവീസ് ദാതാക്കളായ ഡിഎച്ച്എൽ എക്‌സ്പ്രസ് 2019 ജനുവരി ഒന്ന് മുതൽ ഇന്ത്യയിൽ ലോജിസ്റ്റിക്‌സ് നിരക്കുകൾ വർധിപ്പിക്കുന്നു. നിലവിലുള്ള നിരക്കിനെ അപേക്ഷിച്ച് ശരാശരി 6.9 ശതമാനത്തിന്റെ വർധനവുണ്ടാകും.

ഓരോ രാജ്യത്തേയും നാണ്യപ്പെരുപ്പം, കറൻസി മൂല്യത്തിലുണ്ടാകുന്ന വ്യതിയാനം എന്നിവ കണക്കിലെടുത്താണ് ഓരോ വർഷവും നിരക്ക് പുതുക്കി നിശ്ചയിക്കുന്നതെന്ന് ഡിഎച്ച്എൽ എക്‌സ്പ്രസ് ഇന്ത്യ കൺട്രി മാനേജർ ആർ.എസ്. സുബ്രഹ്മണ്യൻ പറഞ്ഞു. ആഗോളതലത്തിൽ 220 ലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഡിഎച്ച്എൽ, ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കയാണ്.

പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുക വഴി കത്തുകളും പാഴ്‌സലുകളും ഉപയോക്താവിൽ എത്തുന്നതിലെ കാലദൈർഘ്യം കുറക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി സോർട്ടിംഗ് ഹബുകൾ വികസിപ്പിക്കുന്നതിലും പുതിയ കേന്ദ്രങ്ങൾ തുടങ്ങുന്നതിലുമാണ് കമ്പനി ശ്രദ്ധപതിപ്പിക്കുന്നതെന്ന് അദേഹം ചൂണ്ടിക്കാട്ടി.

TAGS: DHL Express |