കണ്ടിന്യൂയിങ് മെഡിക്കൽ എഡ്യൂക്കേഷൻ കോൺഫറൻസ് സമാപിച്ചു

Posted on: September 14, 2018

കൊച്ചി: : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നടന്നുവന്ന കണ്ടിന്യൂയിങ് മെഡിക്കൽ എഡ്യൂക്കേഷൻ കോൺഫറൻസിന് സമാപനമായി. സെപ്റ്റംബർ 7 മുതൽ നടന്ന കോൺഫറൻസിൽ നാൽപത് പോസ്റ്റ് ഗ്രാജുവേറ്റ്‌വിദ്യാർഥികളും ജൂനിയർ ഡോക്ടർമാരും അടക്കം 150 ഓളം പേർ പങ്കെടുത്തു. ഹാൻഡ്‌സ്വൻ ബോൾ അനസ്‌തോമോസിസ്,സ്‌റ്റെപ്ലർ അനസ്‌തോമോസിസ്, ലാപ്രസ്‌കോപിക് സർജിക്കൽ സ്‌കിൽസ് എന്നിവയിൽവിദഗ്ധർ വിഷയങ്ങൾ അവതരിപ്പിച്ചു. ഇ-പോസ്റ്റർ പ്രസന്റേഷൻ, ക്വിസ്‌പ്രോഗ്രാം എന്നിവയും ഇതോടനുബന്ധിച്ച് നടത്തി.

എഎസ്‌ഐ കേരള ചെയർമാൻ ഡോ. ആർ. സി. ശ്രീകുമാർ, പ്രസിഡന്റ് ജോർജ് ചാണ്ടി, ഓർഗനൈസിംഗ് ചെയർമാൻ ഡോ. എ. എസ് മാത്യൂ, സ്‌റ്റേറ്റ് ചാപ്റ്റർ സെക്രട്ടറി ഡോ. ബിന്നി ജോൺ, ട്രഷറർ ഡോ. സാം സി മാമ്മൻ, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ ഡോ. വൈ. എം, ഫസൽ മരിക്കാർ, ഡോ. സി.കാർത്തികേയൻ, ഡോ. പദ്മകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഡോ. എം.എൽ. ദത്തൻ സ്മാരക എൻഡോവ്‌മെന്റ് പ്രഭാഷണം ഡോ. സി. കാർത്തികേയൻ നിർവഹിച്ചു.