ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ സ്ഥാപകദിനാഘോഷം പ്രളയബാധിതർക്കൊപ്പം

Posted on: September 7, 2018

കൊച്ചി : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ അഞ്ചാമത് സ്ഥാപകദിനാഘോഷം പ്രളയദുരിതം അനുഭവിക്കുന്നവർക്കൊപ്പം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിത മേഖലകളിൽ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ വൈദ്യപരിശോധനയും മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയുടെ വിതരണവും നടത്തി. പ്രളയമേഖലകളിലെ സ്‌ക്കൂളുകൾ, വീടുകൾ എന്നിവ ശുചീകരിക്കാൻ മെഡിക്കൽകോളേജ് വിദ്യാർത്ഥികളും ആശുപത്രി ജീവനക്കാരും വിപുലമായ പ്രവർത്തനങ്ങളാണ് നടത്തി

സേവനത്തിന്റെ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു.