മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് ലോജിക്വസ്റ്റ് മൂന്നാം സീസണ്‍

Posted on: September 7, 2018

കൊച്ചി : മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് ലോജിക്വസ്റ്റ് മത്സരത്തിന്റെ മൂന്നാം സീസണ്‍ പ്രഖ്യാപിച്ചു. 2015-ല്‍ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ആരംഭിച്ച വൈറ്റ് പേപ്പര്‍ മത്സരമാണ് ലോജിക്വസ്റ്റ്.

കഴിഞ്ഞ രണ്ടു വര്‍ഷമായി വിവിധ ബിസിനസ് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കുന്നു. മൂന്നാം സീസണില്‍ 25000 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മത്സരത്തില്‍നിന്നു തെരഞ്ഞെടുക്കുന്നവര്‍  എം എല്‍ എലിലെ വിദഗ്ദ്ധര്‍ മെന്റര്‍മാരായി പ്രവര്‍ത്തിക്കും.

കഴിവുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍. അങ്ങനെയുള്ളവര്‍ക്ക് ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം ഒരുക്കിക്കൊടുക്കുവാനും ശ്രമിക്കുന്നു. പ്രസക്തമായ ബിസിനസ് പ്രശ്‌നങ്ങള്‍ക്കു പരിഹാരമായ നവീന നിര്‍ദ്ദേശങ്ങള്‍ മത്സര ബുദ്ധിയോടെ അവതരിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് ലോജിക്വസ്റ്റ് മത്സരാര്‍ത്ഥികള്‍ക്കു ലഭ്യമാക്കുന്നതെന്ന് മഹീന്ദ്ര ലോജിസ്റ്റിക്‌സ് സിഇഒ പിറോജ്ഷാ സര്‍ക്കാരി പറഞ്ഞു.