സ്പാനിഷ് ടൈൽസ് ശേഖരവുമായി ജോൺസൺ

Posted on: October 2, 2014

H-&-R-JOHNSON-Showroom-big

പുതിയ സ്പാനിഷ് ടൈൽസ് ശേഖരം എച്ച് ആൻഡ് ആർ ജോൺസൺ വിപണിയിൽ എത്തിച്ചു. ജോൺസൺ-ന്റെ സിഗ്‌നേച്ചർ സ്റ്റൈലിൽ ഉൾപ്പെടുന്നതാണ് സ്പാനിഷ് കലക്ഷൻ. ഇന്നത്തെ സാംസ്‌കാരിക സാമൂഹ്യ, ആർക്കിടെക്ച്ചറൽ, ആർട്ടിസ്റ്റിക് പ്രവണതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് സ്പാനിഷ് കലക്ഷൻ. പാരമ്പര്യം, ആഡംബരം, ആധുനികത, കുലീനത എന്നിവയുടെ എല്ലാം സ്വാധീനം സ്പാനിഷ് ടൈൽസ് ശേഖരത്തിലുണ്ട്.

മോഡേൺ ക്ലീൻ ലൈൻ, ആർട്ട്്‌ലൈൻ, യൂണിക് റിലീഫ് ആൻഡ് ടെക്‌സ്‌ച്ചേഴ്‌സ്, ട്രൂറോക്, മെറ്റൽ ആൻഡ് മിനറൽ കലക്ഷൻ എന്നീ അഞ്ചു വിഭാഗങ്ങൾ സ്പാനിഷ് കലക്ഷനിൽ ഉണ്ട്. കുളിമുറി, അടുക്കള, ഭിത്തികൾ, ഇടനാഴികൾ എന്നിവയ്ക്കു പുറമെ എവിടെയും സ്പാനിഷ് ടൈൽ ശേഖരം ഉപയോഗിക്കാം.