സ്ത്രീ സൗഹാര്‍ദ സ്‌റ്റോറുകളുമായി ടെക്യൂ

Posted on: August 1, 2018

കൊച്ചി : മൊബൈല്‍ റീട്ടെയില്‍ ശൃംഖലയായ ടെക്യു സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ നിയന്ത്രിക്കുന്നതും നടത്തുന്നതുമായ ഡിജിറ്റല്‍ സ്‌റ്റോറുകള്‍ തുറക്കുന്നു.
എറണാകുളം മറൈന്‍ ഡ്രൈവിലും ഒബ്‌റോണ്‍ മാളിലും ‘ടെക്യു ഫോര്‍ ഹെര്‍, എന്ന പേരില്‍ ആദ്യ സ്‌റ്റോറുകള്‍ ഓഗസ്റ്റ് നാലിന് പ്രവര്‍ത്തനമാരംഭിക്കും.

വിവിധ മൊബൈല്‍ സര്‍വീസുകള്‍ക്കു പുറമെ സ്ത്രീ സുരക്ഷാ നിര്‍ദേശങ്ങളും ബോധവത്കരണവും സ്‌റ്റോര്‍ വഴി ലഭ്യമാക്കുമെന്ന് ടെക്യു ചെയര്‍മാന്‍ യാസിര്‍ അറാഫത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. സെയില്‍സ് മേധാവി ശ്രീകുമാര്‍, ടെക്യു ഫോര്‍ ഹെര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഗുരുപ്രിയ, ബ്രാന്‍ഡിംഗ് മേധാവി സുബിന്‍ എന്നിവര്‍ പങ്കെടുത്തു.

TAGS: TecQ |