കളിച്ചു പഠിക്കാൻ ലിറ്റിൽ മാർഷ്യൻസ്

Posted on: July 17, 2018

കൊച്ചി : കളിച്ചുകൊണ്ടു പഠിക്കാൻ ഒരു പുത്തൻ സ്റ്റാർട്ടപ്പ് – ലിറ്റിൽ മാർഷ്യൻസ്. ശാസ്ത്രം, സാങ്കേതികവിദ്യ, കല, ഗണിതം തുടങ്ങിയ വിഷയങ്ങളിലെ ബുദ്ധിമുട്ടേറിയ തത്വങ്ങളും സമവാക്യങ്ങളും പെട്ടന്നു മനസിലാക്കാൻ ലിറ്റിൽ മാർഷ്യൻസിന്റെ സാരഥികൾ ചെറിയ പരീക്ഷണങ്ങളും കളികളും തയാറാക്കി കുട്ടികളിലെത്തിക്കും. 5 മുതൽ 10 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പഠനം ആയാസരഹിതവും ഉല്ലാസകരവുമാക്കുകയാണ് ലിറ്റിൽ മാർഷ്യൻസ് ലക്ഷ്യമിടുന്നത്. എൻജിനീയറിംഗ് ബിരുദധാരികളായ ആമിന സുൽഫി, ഖദീജ റഹ്മാൻ എന്നിവരാണ് ലിറ്റിൽ മാർഷ്യൻസ് എന്ന സ്റ്റാർട്ട്പ്പിനു തുടക്കമിട്ടത്.

തത്വങ്ങളും സമവാക്യങ്ങളും കേവലം മന:പാഠമാക്കുന്നതിനപ്പുറം വിവിധ പ്രവർത്തനങ്ങളിലൂടെ അവ സ്വയം സ്വായത്തമാക്കാൻ കുട്ടികളെ പ്രാപ്തരാക്കാനാണ് ശ്രമിക്കുന്നതെന്ന് ആമിന സുൽഫി പറഞ്ഞു. കുട്ടികൾക്കായി ഒരു വെബ് സൈറ്റ് തയാറാക്കാനും ലക്ഷ്യമിിടുന്നുണ്ട്. ലിറ്റിൽ മാർഷ്യൻസ് കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യ വർക്ക്‌ഷോപ്പിൽ മുപ്പതോളം കുട്ടികൾ പങ്കെടുത്തു. സി. ടി. എൽ ഹെൽത്ത്‌കെയർ, ഐ. എ. പി കൊച്ചിൻ, എ. ആർ ജുനൈദ് വെഞ്ചേഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.

TAGS: Little Martians |