കെവിൻ കെയർ ഗ്രീൻ ട്രെൻഡ്‌സിന്റെ സലൂൺ കൊച്ചിയിൽ

Posted on: June 10, 2018

കൊച്ചി : കെവിൻ കെയറിന്റെ ബ്യൂട്ടി സലൂൺ ബ്രാൻഡായ, ഗ്രീൻ ട്രെൻഡ്‌സിന്റെ 415 മത് സലൂൺ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ഓക്‌സിജൻ ഫേഷ്യൽ, 2 സ്റ്റെപ്പ് സേഫ് സ്‌ട്രെയ്റ്റനിങ്ങ്, അഡ്വാൻസ്ഡ് സ്‌കിൻ ലൈറ്റനിങ്ങ് ഫേഷ്യൽ, എക്‌സ്പ്രസ് ഗ്ലോ ഫേഷ്യൽ, ഹീൽപീൽ ട്രീറ്റ്‌മെന്റ്, കെരാറ്റിൻ ട്രീറ്റ്‌മെന്റ് തുടങ്ങി ഒട്ടേറെ സിഗ്നേച്ചർ സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്.

കലൂർ കടവന്തറ റോഡിൽ ബാവാസൻസ് സ്‌ക്വയറിലാണ് പുതിയ സലൂൺ. ഏഴ് ഹോയർസോണുകൾ, രണ്ട് ഹെയർവാഷ് സോണുകൾ, മൂന്ന് ഫേഷ്യൽ സ്പാ, രണ്ട് പെഡിക്യൂർ സോൺ, അതിനൂതന ബ്രൈഡൽ സ്റ്റുഡിയോ തുടങ്ങിയ വിശാല സൗകര്യങ്ങൾ ഇവിടെയുണ്ട്.

മികച്ച പരിശിലനം ലഭിച്ച സർട്ടിഫൈഡ് സ്റ്റൈലിസ്റ്റുകളുടെ ലോകോത്തര സേവനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് കെവിൻ കെയർ ഗ്രീൻ ട്രെൻഡ്‌സ് ഡിവിഷൻ ബിസിനസ് ഹെഡ് ഗോപാലകൃഷ്ണൻ പറഞ്ഞു.

ഓരോ ഉപയോക്താവിന്റെയും ചർമത്തിനും കേശത്തിനും ആവശ്യമായ കസ്റ്റമൈസ്ഡ് കൺസൾട്ടേഷനാണ് ഗ്രീൻ ട്രെൻഡ്‌സിന്റെ പ്രത്യേകതയെന്ന് കമ്പനി സിഒഒ ദീപക് പ്രവീൺ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, ഡൽഹി, കോൽക്കത്ത തുടങ്ങി 50 ലേറെ നഗരങ്ങളിൽ ഗ്രീൻ ട്രെൻഡ്‌സിന്റെ സാന്നിദ്ധ്യം ഉണ്ട്.