നിപ്പ : വ്യക്തിഗത ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾക്ക് ഏറെ പ്രാധാന്യം

Posted on: June 1, 2018

കോഴിക്കോട് : നിപ്പ വൈറസ് പ്രതിരോധത്തിൽ വ്യക്തിഗത ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ ആവർത്തിച്ച് ഓർമിപ്പിക്കുന്നു.

രോഗബാധിതരുമായ അടുത്ത് ഇടപഴകുന്നതും, രോഗികളുടെ സ്രവങ്ങൾ, ഉമിനീർ, കഫം, എന്നിവമൂലവും നിപ്പ വൈറസ് പകരാൻ സാധ്യത ഉണ്ട്. നിപ്പാ വൈറസ് സാധ്യത ഉള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ രക്ഷാ പ്രവർത്തകരും, സന്നദ്ധ സേവകരും, സർജിക്കൽ മെഡിക്കൽ മാസ്‌ക്കുകളും, റെസ്പിറേറ്ററുകളും ഉപയോഗിക്കേണ്ടതാണ്.

സ്രവങ്ങളും ഉമിനീരും മറ്റും ശരീരത്തിലെത്തുന്നത് തടയാൻ ഇതു സഹായകമാണ്. നീണ്ട സ്ലീവുകൾ, റബർ ബൂട്ടുകൾ, പ്ലാസ്റ്റിക് ഏപ്രൺ, മുഖാവരണം, ഓവറോളിന്റെ കൈകൾക്കുള്ളിലേയ്ക്ക് ഒട്ടിച്ചു വയ്ക്കാവുന്ന ഗ്ലൗസുകൾ എന്നിവയാണ് ശുപാർശ ചെയ്യപ്പെടുന്നത്.

നിപ്പാ വൈറസ് സാധ്യതയുള്ളതോ സ്ഥിരീകരിച്ചിട്ടുള്ളതോ ആയ മേഖലകളിൽ എൻ95, എൻ99, എഫ്എഫ്പി3, പി100 റെസ്പിറേറ്ററുകളാണ് അഭികാമ്യം. കൈകളുടെ ശുചിത്വം പ്രതിരോധത്തിന്റെ കാര്യത്തിൽ ഏറെ നിർബന്ധമാണെന്ന് പേഴ്‌സണൽ ഹെൽത്ത് കെയർ സേവന ദാതാക്കളായ 3എം ഇന്ത്യ ജനറൽ മാനേജർ വിനയ് പഥക് ചൂണ്ടിക്കാട്ടി.

TAGS: 3M India | Nipah Virus |