ഫാമിലി ബിസിനസ് കോഴ്‌സുമായി ഐഐഎമ്മും ടിഎസ്ഡബ്ല്യുവും

Posted on: May 23, 2018

കൊച്ചി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൽക്കത്തയും, ടിഎസ്ഡബ്ല്യുവും സഹകരിച്ച് ഫാമിലി ബിസിനസ് മാനേജ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കും. ഇന്ത്യയിൽ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളിൽ പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസ ശാക്തീകരണം നൽകുന്നതിന് വേണ്ടിയാണിത്.

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും ഏറ്റവും പുതിയ ബിസിനസ് മാനേജ്‌മെന്റ് ടെക്‌നിക്കുകളും പ്രയോഗങ്ങളും സ്വീകരിച്ച് തങ്ങളുടെ മാനേജ്‌മെന്റ് പ്രൊഫഷണലാക്കാനും പുതുതലമുറയെ തയ്യാറാക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ കാതലായ ലക്ഷ്യം.12 മാസത്തെ ദൈർഘ്യമുള്ള പ്രോഗ്രാമിൽ ഓരോ ആഴ്ചയും രണ്ട് ദിവസത്തെ ക്ലാസുകളും ഐഐഎം കൽക്കത്തയിൽ 10 ദിവസത്തെ ഓൺ-കാമ്പസ് സെഷനുകളും ഉൾപ്പെടുന്നു. ഇന്ററാക്ടീവ് ചർച്ചകൾ, ലൈവ് പ്രൊജക്ടുകൾ, അസൈൻമെന്റുകൾ, പ്രൊഫഷണൽ കോച്ചിങ്ങ് എന്നിവ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അനേകം പ്രൊഫഷണലുകൾ തങ്ങളുടെ ബിസിനസ് സംരംഭകങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്ന സാഹചര്യത്തിൽ വർദ്ധിച്ചുവരുന്ന അവസരങ്ങളഉടെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് അസാധാരണമായ മാനേജ്‌മെന്റ് കഴിവുകൾ ലഭ്യമാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് ടൈംസ് പ്രൊഫഷണൽ ലേണിങ്ങ് പ്രസിഡന്റ് അനീഷ് കൃഷ്ണ പറഞ്ഞു.

ഐഐഎം കൽക്കത്തയ്ക്ക് അസാധാരണ കഴിവുകളുള്ള ബിസിനസ് തലവന്മാരെ സൃഷ്ടിക്കുന്നതിൽ പാരമ്പര്യമുണ്ടെന്ന് പ്രോഗ്രാം ഡയറക്ടറായ പ്രഫ. പ്രഫുല്ല അഗ്നിഹോത്രി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7400084666

TAGS: IIM Calcutta |