സാംസംഗ് ഗാലക്‌സി എസ്9 ലോകത്തിലെ ഏറ്റവും മികച്ച ഫോൺ

Posted on: April 18, 2018

കൊച്ചി : സാംസംഗ് ഗാലക്‌സി എസ്9 പ്രമുഖ എൻപിഒ ആയ കൺസ്യൂമർ റിപ്പോർട്ട്‌സിന്റെ ഏറ്റവും മികച്ച ഫോണുകളുടെ പട്ടികയിൽ ഇടംനേടി. ഗാലക്‌സി എസ്9, എസ്9+ എന്നിവ ആകെ 81 പോയിന്റുകൾ വീതമാണ് നേടിയത.്

സാംസംഗ് ഗാലക്‌സി എസ്9 ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മികച്ച പെർഫോർമൻസ്, ഓഡിയോ വിഷ്വൽ ക്വാളിറ്റി, മറ്റ് ഫീച്ചറുകൾ എന്നിവയാണ് എസ്9 നെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. നൂറ് വീഴ്ച വീണെങ്കിലും ചെറിയ പരിക്കുകൾ മാത്രമാണ് എസ്9 ലുണ്ടായത്. 50 വീഴ്ചകളിലും എസ്9+ന് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല.

മികച്ച സെക്യൂരിറ്റി സംവിധാനമാണ് ഇരു ഫോണുകളിലുമുള്ളതെന്ന് കൺസ്യൂമർ റിപ്പോർട്ട് പറയുന്നു. ഈടും മികച്ച പ്രോസസിംഗും എടുത്തു പറയേണ്ടതാണ്. ഗാലക്‌സി എസ്9ന് 57,900 രൂപയും ഗാലക്‌സി എസ്9+ന് 64,900 രൂപയും ആണ് വില.

ഗാലക്‌സി എസ്8, എസ്8 ആക്ടീവ്, എസ്8+ എന്നിവ യഥാക്രമം 3,4,5 സ്ഥാനങ്ങൾ നേടി.