വിവോ ഐപിഎൽ : ആരു ജയിക്കും എന്ന ചോദ്യവുമായി സ്റ്റാർ സ്‌പോർട്‌സ്

Posted on: March 26, 2018

കൊച്ചി : വിവോ ഐപിഎൽ 2018, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം പതിപ്പിന് ഏപ്രിൽ 7 ശനിയാഴ്ച തുടക്കം കുറിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും.കായിക പ്രേമികളെ ഒന്നാകെ ഇണക്കിച്ചേർത്തുകൊണ്ട് ഒരു ലളിതമായ ചോദ്യത്തിലൂടെ സ്റ്റാർ സ്‌പോർട്‌സ് വിവോ ഐപിഎല്ലിന് പുതിയൊരു സന്ദേശത്തിന്റെ ദൃശ്യാവിഷ്‌കാരം ഇന്ത്യയിലെ വിവിധ ഭാഷകളിൽ അവതരിപ്പിച്ചു.

ആരു ജയിക്കും എന്നതാണ് മലയാളത്തിലെ ചോദ്യം. തമിഴിൽ യാരു ജയിപ്പാങ്ക, കന്നഡയിൽ യാരു ഗെല്ലുട്ടാരെ, തെലുഗിൽ ഏവരൂ ഗെലുസ്താരു, ഹിന്ദിയിൽ കോൻ ജീതേഗാ എന്നിങ്ങനെയാണ് ചോദ്യങ്ങൾ. ചുരുങ്ങിയ സമത്തിനുള്ളിൽ സാമൂഹ്യ മാധ്യമങ്ങളിൽ 25 ലക്ഷത്തിലേറെപേർ കണ്ടുകഴിഞ്ഞ ബെസ്റ്റ് വേർസസ് ബെസ്റ്റ് എന്ന വിവോ ഐപിഎൽ ആനന്ദ ഗീതത്തിനുശേഷം എല്ലാവരുടേയും മനസിൽ ആരു ജയിക്കും എന്ന ചോദ്യം ഉയർത്തുകയാണ് സ്റ്റാർ സ്‌പോർട്‌സ്. ആറു ഭാഷകളിലാണ് ഈ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയിരിക്കുന്നത്.

ബെസ്റ്റ് വേർസസ് ബെസ്റ്റിന് ലഭിച്ച ജനപ്രീതിയാണ് ആരു ജയിക്കും എന്ന ദൃശ്യാവിഷ്‌കാരത്തിന് പ്രേരിപ്പിച്ചതെന്ന് ബിസിസിഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ ജോഷി പറഞ്ഞു. വിവോ ഐപിഎൽ 2018-ന്റെ ആവേശകരമായ നിമിഷങ്ങളിൽ സ്വയം മറന്ന് നിൽക്കുന്ന ആരാധകരിലേക്ക് ചാട്ടുളിപോലെയാണ് ആരു ജയിക്കും എന്ന പ്രമേയം എത്തുക.

TAGS: VIVO IPL |