ആസ്റ്റർ മെഡ്‌സിറ്റി അവയവദാതാക്കളെ ആദരിച്ചു

Posted on: March 14, 2018

കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റി അവയവദാനം നടത്തി പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കൂ എന്ന സന്ദേശം നൽകി ലോക വൃക്കദിനത്തിൽ അവയവദാതാക്കളെ ആദരിച്ചു. മേയർ സൗമിനി ജെയിൻ മുഖ്യാതിഥിയായ ചടങ്ങിൽ ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. ഹരീഷ്പിള്ള, സീനിയർ കൺസൽട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. വി നാരായണൻ ഉണ്ണി, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി. ആർ. ജോൺ തുടങ്ങിയവർ സംസാരിച്ചു.

അവയവദാതാക്കൾക്ക് മേയർ സൗമിനി ജെയിൻ, ഡോ ഹരീഷ് പിള്ള എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. കുട്ടികൾക്ക് ഡ്രോയിംഗ് കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. അവയവമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവരും അവയവദാതാക്കളുമടക്കം നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.

വൃക്കരോഗങ്ങളും പ്രതിരോധമാർഗങ്ങളും എന്ന വിഷയത്തിൽ ഡോ. വി എൻ ഉണ്ണി ബോധവത്ക്കരണ ക്ലാസ് നയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ 133 കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളാണ് ആസ്റ്റർ മെഡ്‌സിറ്റിയിൽ നടത്തിയത്. കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 18 കുട്ടികളിൽ വൃക്കയും കരളും ഒരുമിച്ച് മാറ്റിവെച്ച ഒന്നരവയസുള്ള കുട്ടിയും ഉൾപ്പെടുന്നു. റോബോട്ടിക്‌സ് സാങ്കേതികവിദ്യയും അവയവമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്നുണ്ട്.

TAGS: Aster Medcity |