എച്ച്എൽഎല്ലിന് സുരക്ഷാ പുരസ്‌കാരം

Posted on: March 6, 2018

തിരുവനന്തപുരം : എച്ച് എൽ എൽ പേരൂർക്കട ഫാക്ടറിക്ക് സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ 2017 ലെ സുരക്ഷാ പുരസ്‌കാരം. കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിൽ-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനിൽ നിന്നും യുണിറ്റ് ഹെഡ് വി. കുട്ടപ്പൻ പിള്ള പുരസ്‌കാരം സ്വീകരിച്ചു.

ജെജിഎം-എച്ച്ആർ എസ്. അനിൽകുമാർ, ഡിജിഎം പ്രൊഡക്ഷൻ, സോഫ്ടി ആൻഡ് എൻവയേൺമെന്റ് വേണുഗോപാൽ, ഡിഎം സേഫ്ടി ഗോകുൽ വി. ബാബു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.