സ്ത്രീരത്‌നങ്ങൾക്ക് ആദരവുമായി വീണ്ടും ഈസ്‌റ്റേൺ ഭൂമിക

Posted on: February 21, 2018

കൊച്ചി : അറിയപ്പെടാത്തവരും എന്നാൽ മറ്റുള്ളവർക്ക് പ്രചോദനം നൽകിയവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുന്ന ഈസ്‌റ്റേൺ ഭൂമിക ഐക്കണിക് വിമൻ ഓഫ് യുവർ ലൈഫ് എന്ന പരിപാടിയിലേക്ക് നാമനിർദേശങ്ങൾ ക്ഷണിച്ചു.

ഈ വർഷം കേരളം, കർണാടക, ലക്‌നൗ, വരണാസി, ആഗ്ര, തമിഴ്‌നാട്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും പരിപാടി വ്യാപിപ്പിക്കുന്നു. ആദ്യവർഷം കൊച്ചിയിൽ മാത്രമായി തുടങ്ങിയ പരിപാടിക്ക് ലഭിച്ച വൻസ്വീകാര്യതയെ തുടർന്നാണ് ഓരോ വർഷവും കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ കാമ്പെയ്ൻ വ്യാപിപ്പിക്കുന്നത്. മുഖ്യധാരയിലേക്ക് സജീവമായി കടന്നുവന്നിട്ടില്ലാത്തവരും എന്നാൽ സമൂഹത്തിലും വ്യക്തികളിലും ഏതെങ്കിലും വിധത്തിൽ അനുകൂലമായ സ്വാധീനം ചെലുത്തുന്നവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഇത്തരത്തിലുള്ള വനിതകളെ ആർക്കും നിർദ്ദേശിക്കാം. അത് ഭാര്യയോ, മകളോ, സഹോദരിയോ, സുഹൃത്തോ, സ്ഥാപനമേധാവിയോ, സഹപാഠിയോ, അധ്യാപികയോ ആരുമാകാം. അവരുടെ ഫോട്ടോയും 60 വാക്കുകളിലുള്ള വിവരണവും സഹിതം [email protected] എന്ന ഇമെയിലിലേക്ക് അയക്കുകയോ ഭൂമിക, ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് െ്രെപവറ്റ് ലിമിറ്റഡ്, 34/137, എൻഎച്ച് ബൈപ്പാസ്, ഇടപ്പള്ളി, കൊച്ചി 682024 എന്ന വിലാസത്തിൽ അയയ്ക്കുകയും ചെയ്യാം.

അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് രാവിലെ 10 ന് കൊച്ചി താജ് ഗേറ്റ്‌വേയിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട വനിതകളെ ആദരിക്കും. ഇതേ ദിവസം തന്നെ കർണാടകയിലും, വരണാസിയിലും, ലക്‌നൗവിലും, ആഗ്രയിലും, തമിഴ്‌നാട്ടിലും, ഹൈദരാബാദിലും തെരഞ്ഞെടുക്കപ്പെടുന്നവരെ ആദരിക്കും. കഴിഞ്ഞ വർഷം ഏകദേശം ഇരുപതിനായിരത്തോളം എൻട്രികൾ ലഭിച്ചതിൽ നിന്നും അറുപതോളം വനിതകളെയാണ് ആദരിച്ചത്.

ഇന്ത്യയിലെ പ്രമുഖ സുഗന്ധവ്യഞ്ജന സംസ്‌കരണശാലയായ ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിന്റെ വിവിധ കേന്ദ്രങ്ങളിലുള്ള സ്ഥാപനങ്ങളിലെല്ലാം 47 ശതമാനവും സ്ത്രീകളാണ് ജീവനക്കാരായും നേതൃനിരയിലുമുള്ളത്. ഈസ്‌റ്റേൺ ഗ്രൂപ്പ് ഡയറക്ടർ നബീസ മീരാൻ ആണ് ഇതിനു നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾ bhoomika.eastern.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.