അനുഷ്‌ക ശർമ പോളറോയ്ഡ് കണ്ണടകളുടെ ബ്രാൻഡ് അംബാസഡർ

Posted on: February 16, 2018

കൊച്ചി : പോളറോയ്ഡ് കണ്ണടകളുടെ സ്പ്രിംഗ്, സമ്മർ ശേഖരം ബ്രാൻഡ് അംബാസഡർ അനുഷ്‌ക ശർമ വിപണിയിൽ അവതരിപ്പിച്ചു. പോപ്പ് പ്രചോദനവും സമകാലിക സ്റ്റൈലിങ്ങും മിശ്രണം ചെയ്ത പുതിയ ശേഖരം വൈവിധ്യം കൊണ്ടാണ് വ്യത്യസ്തമാകുന്നത്. മിനിമലിസ്റ്റ് സ്റ്റൈലും സ്‌പോർട്ടിയും ആണ് പുതിയ ശേഖരം. ഫ്‌ളൂറസന്റ് നിറങ്ങളാണ് മറ്റൊരു പ്രത്യേകത.

സുസ്ഥിരമായ സ്റ്റൈലിസ്റ്റിക് ഗവേഷണങ്ങളുടെ ഫലമാണ് പോളറോയ്ഡ് കണ്ണടകൾ. 2.0 പോളറൈസ്ഡ് ലെൻസുകളാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. കട്ടികൂടിയ ശക്തമായ ലെൻസുകൾ വിവിധ നിറങ്ങളിൽ ലഭ്യം.സാങ്കേതികവിദ്യയും ആകർഷകമായ ഡിസൈനും മിശ്രണം ചെയ്ത പോളറോയ്ഡ് കണ്ണടകൾ, അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും കണ്ണുകൾക്ക് സംരക്ഷണം നൽകുന്നു.

ഇന്ത്യൻ യുവതയെയാണ് പോളറോയ്ഡിന്റെ പുതിയ ശേഖരം ലക്ഷ്യമിടുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ കിരിയാക്കോസ് കോഫിനോസ് പറഞ്ഞു. യുവത്വവും പ്രസരിപ്പും തുടിക്കുന്നതാണ് പുതിയ ശേഖരമെന്ന് പോളറോയ്ഡ് ബ്രാൻഡ് അംബാസഡർ അനുഷ്‌ക ശർമ പറഞ്ഞു.