ജർമൻ റഫ്രിജറേറ്റർ ബ്രാൻഡ് – ലീഭർ ഇന്ത്യയിലേക്ക്

Posted on: February 15, 2018

കൊച്ചി: ജർമൻ റഫ്രിജറേറ്റർ ബ്രാൻഡ് ലീഭർ മെയ് മാസത്തോടെ ഇന്ത്യൻ വിപണിയിലെത്തും. ജർമൻ എൻജിനീയറിങ് സാങ്കേതിക വിദ്യയുടെ മുഴുവൻ മികവുമുള്ള ഉത്പന്നങ്ങൾ ഇന്ത്യക്കാർക്ക് തെരഞ്ഞെടുക്കാനാകും. കഴിഞ്ഞ 60 വർഷത്തിലധികമായി റഫ്രിജറേഷൻ, ഫ്രീസിങ് ഉപകരണ രംഗത്ത് നിലവാരത്തിലും രൂപകൽപ്പനയിലും മികവു തെളിയിച്ചവരാണ് ലീഭർ.

ലീഭർ പ്രീമിയം റഫ്രിജറേറ്ററുകളുടെ ശ്രേണിയാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ പ്ലാന്റ് തുടങ്ങാൻ 500 കോടി രൂപ നിക്ഷേപിക്കും. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ നയത്തിന് അനുബന്ധമായാണ് ലീഭർ ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഷേന്ദ്ര വ്യവസായ പാർക്കിലാണ് പ്ലാന്റ്. ഉത്പാദന ശേഷി പ്രതിവർഷം അഞ്ചു ലക്ഷം കൂളിങ് അപ്ലയൻസസ് ആയിരിക്കും.

നിർമാണത്തിൽ നൂതന സാങ്കേതിക വിദ്യയും നിലവാരവും കാത്തുസൂക്ഷിക്കുന്നതിനാൽ ഉത്പന്നം ഈടും കാര്യക്ഷമതയും പ്രദാനം ചെയ്യുന്നുവെന്നും ലീഭർ അപ്ലയൻസസ് ഇന്ത്യ ചീഫ് സെയിൽസ് ഓഫീസർ രാധാകൃഷ്ണ സോമയാജി പറഞ്ഞു.

TAGS: Liebherr |