വന്ധ്യതാ ചികിത്സയിൽ പുതിയ കണ്ടെത്തലുകളുമായി ഹെർബൽ ഹെറിറ്റേജ്

Posted on: January 30, 2018

വന്ധ്യതാ ചികിത്സയിലെ പുതിയ കണ്ടെത്തലുകളെകുറിച്ച് ഹെർബൽ ഹെറിറ്റേജ് മാനേജിംഗ് പാർട്ണർ പി.ജി. പുരുഷൻ വൈദ്യർ കൊച്ചിയിൽ പത്രസമ്മേളനം നടത്തുന്നു. എലിസബത്ത് ചാക്കോ, ഹെർബൽ ഹെറിറ്റേജ് ഡയറക്ടർ ഡോ. അർജുൻ പി. എന്നിവർ സമീപം

കൊച്ചി : വന്ധ്യതാ ചികിത്സയിൽ പുതിയ കണ്ടെത്തലുകളുമായി ഹെർബൽ ഹെറിറ്റേജ് ആശുപത്രി. മരുന്നുകളേക്കാളുപരി ജീവിതചര്യയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ വന്ധ്യത തടയാനാവുന്ന ചികിത്സാരീതിയാണ് ഹെർബൽ ഹെറിറ്റേജിന്റേത്. ആർത്തവചക്രത്തിലെ മാറ്റങ്ങൾ നിരീക്ഷിച്ചാൽ സ്ത്രീകളിൽ വന്ധ്യത വരാനുള്ള സാധ്യത വിവാഹത്തിനു മുൻപ് തന്നെ തിരിച്ചറിയാൻ സാധിക്കുമെന്നും കേവലം 2 മാസത്തെ ചികിത്സ കൊണ്ട് ഇത്തരം പ്രശ്‌നങ്ങൾ ആയുർവേദ മരുന്നുകൾ കൊണ്ട് പാർശ്വഫലങ്ങളില്ലാതെ പരിഹരിക്കാനാവുമെന്നും ഹെർബൽ ഹെറിറ്റേജ് മാനേജിംഗ് പാർട്ണർ പി.ജി. പുരുഷൻ വൈദ്യർ പറഞ്ഞു.

മാറുന്ന ജീവിത രീതികളും ഭക്ഷണ ക്രമവുമെല്ലാം യുവതലമുറയുടെ പ്രത്യുൽപാദനശേഷിയെ സാരമായി ബാധിക്കുന്നു. സ്ത്രീകളിൽ കണ്ടുവരുന്ന പി.സി.ഒ.ഡി, എൻഡോമെട്രിയോസിസ്, സ്തനാർബുദം തുടങ്ങിയ വിവിധ രോഗങ്ങൾക്ക് ഇത് കാരണമാകുന്നു. വൈകി വിവാഹിതരാകുന്നതും വിവാഹ ശേഷം ഗർഭധാരണം വൈകിപ്പിക്കുന്നതും യുവ തലമുറയിൽ സർവസാധാരണമായി കഴിഞ്ഞു. സ്‌കൂളുകൾ കേന്ദ്രമാക്കി ഹെർബൽ ഹെറിറ്റേജ് നടത്തിയ പഠനത്തിൽ 90 ശതമാനം പെൺകുട്ടികളിലും ആർത്തവ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി. ഇവയെല്ലാം വന്ധ്യതയ്ക്ക് കാരണങ്ങളാണ്.

കൃത്യമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ആയുർവേദത്തെ അടിസ്ഥാനപ്പെടുത്തി മരുന്നുകൾക്ക് പുറമേ ജീവിതചര്യ ക്രമീകരണത്തിനും പ്രാധാന്യം നൽകുന്ന നൂതന ചികിത്സാ സമ്പ്രദായമാണ് ഹെർബൽ ഹെറിറ്റേജിന്റെ പ്രത്യേകത. ഹെർബൽ ഹെറിറ്റേജ് മാനേജിംഗ് പാർട്ണർ പി.ജി. പുരുഷൻ വൈദ്യർ, ഡയറക്ടർ ഡോ. അർജുൻ പി. എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS: Herbal Heritage |