999 രൂപയ്ക്ക് 4ജി സ്മാർട്ട്‌ഫോണുമായി വോഡഫോൺ – ഫ്‌ളിപ്കാർട്ട് സഖ്യം

Posted on: January 28, 2018

കൊച്ചി : വോഡഫോണും ഫ്‌ളിപ്കാർട്ടും ചേർന്ന് 999 രൂപയ്ക്ക് എൻട്രി ലെവൽ 4ജി സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു. ഫോണുകൾക്ക് വോഡഫോൺ ക്യാഷ് ബാക്ക് ഓഫർ നൽകും. വോഡഫോണിന്റെ നിലവിലുള്ളതും പുതിയതുമായ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഫ്‌ളിപ്കാർട്ടിൽ നിന്നും എൻട്രി ലെവൽ ഫോണുകൾ വാങ്ങുമ്പോൾ ഈ ഓഫർ ലഭിക്കും.

ഉപഭേഭാക്താക്കൾ തുടർച്ചയായി 36 മാസം 150 രൂപയ്ക്ക് റീചാർജ് ചെയ്താലാണ് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുക 18 മാസങ്ങൾ തുടർച്ചയായി റീച്ചാർജ് ചെയ്താൽ 900 രൂപയും, പിന്നീട് 18 മാസം റീചാർജ് ചെയ്താൽ 1,100 രൂപയും ക്യാഷ് ബാക്ക് ആയി ലഭിക്കും. മൊത്തം 2000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും.

ഈ തുക വോഡഫോണിന്റെ എം-പെസ വാലറ്റിലേക്ക് നിക്ഷേപിക്കും, ഈ തുക ഉപഭോക്തളുടെ സൗകര്യമനുസരിച്ച് ഡിജിറ്റൽ ഇടപാടുകൾക്ക് ഉപയോഗിക്കുകയോ, അല്ലെങ്കിൽ പിൻവലിക്കുകയോ ചെയ്യാമെന്ന് വോഡഫോൺ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്‌നീഷ് ഘോസ്‌ല പറഞ്ഞു.

TAGS: Flipkart | Vodafone |